ദുബായ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇത് ശ്രദ്ധിക്കുക.. ഈ 4 ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ല

ഇക്കാര്യം എയർ ഇന്ത്യ അധികൃതരോട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.    

Last Updated : Sep 29, 2020, 04:50 PM IST
  • കേരളത്തിലെ മൈക്രോഹെൽത്ത് ലാബ്, ജയ്പൂരിലെ സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത്ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ആർ. ടി. പി. സി. ആർ പരിശോധനാ ഫലത്തിനാണ് ദുബായിൽ അംഗീകാരം ഇല്ലാത്തത്.
ദുബായ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇത് ശ്രദ്ധിക്കുക.. ഈ 4 ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ല

ദുബായ്:  ദുബായ് യാത്രയ്ക്ക് തയ്യാറെടുക്കുന്നവർ ഇത് ശ്രദ്ധിക്കുക. ഇന്ത്യയിലെ 4 ലാബുകളിലെ കോവിഡ് നെഗറ്റീവ് ഫലം അംഗീകരിക്കില്ലെന്ന്  ദുബായ് അറിയിച്ചിരിക്കുകയാണ്.  ഇക്കാര്യം എയർ ഇന്ത്യ (Air India) അധികൃതരോട് ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.  

കേരളത്തിലെ മൈക്രോഹെൽത്ത് ലാബ്, ജയ്പൂരിലെ  സൂര്യം ലാബ്, ഡൽഹിയിലെ ഡോ. പി. ഭാസിൻ പാത്ലാബ്സ് ലിമിറ്റഡ്, നോബിൾ ഡയഗ്നോസ്റ്റിക് സെന്റർ എന്നിവിടങ്ങളിൽ നിന്നുള്ള ആർ. ടി. പി. സി. ആർ പരിശോധനാ  ഫലത്തിനാണ്  ദുബായിൽ അംഗീകാരം ഇല്ലാത്തത്.  ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടങ്ങളിൽ നിന്നുള്ള കൊറോണ (Covid19) പരിശോധനാ ഫലങ്ങൾ അസാധുവായി കണക്കാക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചിട്ടുണ്ട്. 

Also read: ഇലക്‌ട്രിക് കാറുകള്‍ക്ക് പാര്‍ക്കിംഗ് ഫീസില്‍ ഇളവ്

ദുബായിലേക്ക് വരുന്നവർ അതോറിറ്റി നിർദ്ദേശങ്ങൾ പാലിച്ച് അംഗീകൃത ലാബുകളിൽ നിന്നുള്ള കൊറോണ (Covid19) നെഗറ്റീവ് പരിശോധനാഫലം  സമർപ്പിക്കണം.  ഇതേ അറിയിപ്പ് ഫ്ലൈ ദുബായ് (Fly Dubai )  എയർലൈനും നൽകിയിട്ടുണ്ട്. 

വന്ദേഭാരത് ദൗത്യത്തിന്റെ (Vande Bharat) ഭാഗമായി എയർ ഇന്ത്യ വിമാനങ്ങൾക്ക് ദുബായ് നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നുവെങ്കിലും വ്യോമയാന മന്ത്രാലയങ്ങൾ  (Aviation Ministry) നടത്തിയ ചർച്ചകൾക്കൊടുവിൽ വീണ്ടും സർവീസ് പുണ്യരാരംഭിച്ചപ്പോഴാണ് ഈ അറിയിപ്പ് വന്നത്.  

Also read: ലൈംഗിക കുറ്റകൃത്യങ്ങളിലേർപ്പെടുന്നവരുടെ പേര് പരസ്യമാക്കാനൊരുങ്ങി Saudi Arabia

മുൻപ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ ഒരു യാത്രക്കാരന് കൊവിഡ് (Covid19) സ്ഥരീകരിച്ചതോടെ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കിയതിന് പിന്നാലെയാണ് ചില ലാബുകളിൽ നിന്നുള്ള പരിശോധനാ ഫലം അംഗീകരിക്കില്ലെന്ന് എയർ ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്.  

More Stories

Trending News