യുഎസ് പ്രതിരോധ ഉപദേഷ്ടാവായി ഇന്ത്യൻ വംശജ ശാന്തി സേഠി. യുഎസ് നാവിക സേനയുടെ യുദ്ധക്കപ്പലിൻറെ കമാൻഡറായിരുന്ന ശാന്തി സേഠിയെ യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസാണ് നിയമിച്ചത്. യു എസ് വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിന്‍റെ എക്സിക്യുട്ടീവ് സെക്രട്ടറിയും പ്രതിരോധ ഉപദേഷ്ടാവുമായി ഇന്ത്യൻ വംശജ ശാന്തി സേഠിനെ നിയമിച്ചു. യു എസ് നാവിക സേനയുടെ മുൻ കമാൻഡറായിരുന്ന ശാന്തി സേഠി 2010 ഡിസംമ്പർ മുതൽ 2012 മേയ് വരെ യുഎസ്എസ് ഡെക്കാട്ടറിന്റെ കമാൻഡർ ആയിരുന്നു.
2021 മുതൽ 2022 വരെ യു എസ് നേവി സെക്രട്ടറിയുടെ പ്രധാന ഉപദേഷ്ടാവായി സേവനമനുഷ്ഠിച്ചു. യുഎസ് നാവിക യുദ്ധക്കപ്പലിൻറെ പതിനഞ്ചാമത് വനിതാ കമാൻഡറായിരുന്നു ശാന്തി സേഠി. 2015ൽ ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചു. ഇന്ത്യ സന്ദർശിച്ച അമേരിക്കൻ നാവിക സേനാ കപ്പലിന്റെ ആദ്യ വനിതാ കമാൻഡർ കൂടിയായിരുന്നു ശാന്തി സേഠി.
കാലിഫോർണിയിലെ നെവേഡയിലാണ് ശാന്ത സേഠിൻറെ ജനനം. 1960ൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് കുടിയേറിയ വ്യക്തിയാണ് ശാന്തി സേഠിയുടെ പിതാവ്. 1993 ൽ നോർവിച്ച് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇന്റർനാഷ്ണൽ അഫയേഴ്സിൽ ബിരുധം നേടിയ ശാന്തി സേഠി 1993ൽ തന്നെയാണ് നാവികസേനയിൽ ചേർന്നത്.
ഇന്‍റർനാഷ്ണൽ പോളിസി ആന്‍റ് പ്രാക്ടിസിൽ ബിരുധാനന്തര ബിരുദവും നേടി. യു എസ് മിലിറ്ററി അവാർഡായ മെറിറ്റോറിയസ് സർവ്വീസ് മെഡലിന് രണ്ട് തവണ അർഹയായി. നാല് തവണ നേവി കമൻഡേഷൻ മെഡലും നേവി അച്ചീവ്മെന്റ് അവാർഡും നേടി.കമല ഹാരീസാണ് ഇന്ത്യൻ വംശജയായ ആദ്യത്തെ യു എസ് വൈസ് പ്രസിഡന്‍റ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...