Vijay: ദളപതി വിജയ് തിരുവനന്തപുരത്ത്; വൻ വരവേൽപ്പുമായി ആരാധകർ

Actor Vijay Photos: തിരുവനന്തപുരത്തെത്തിയ നടൻ വിജയ്ക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്.

  • Mar 18, 2024, 19:37 PM IST

വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിൻറെ ക്ലൈമാക്സ് ചിത്രീകരണത്തിനായാണ് താരം തിരുവനന്തപുരത്ത് എത്തിയത്.

1 /5

തലസ്ഥാനഗരിയെ ഇളക്കിമറിച്ചാണ് ദളപതി വിജയ് എത്തിയത്. ഉച്ചയ്ക്ക് മുൻപ് തന്നെ വിമാനത്താവളത്തിൻറെ ആഭ്യന്തര ടെർമിനൽ ദളപതിയെ കാത്ത് ആരാധകരാൽ നിറഞ്ഞിരുന്നു.

2 /5

വൻ പോലീസ് സംഘമാണ് ആരാധകരെ നിയന്ത്രിക്കാനെത്തിയത്. ഏറെ പാടുപെട്ടാണ് പോലീസ് സംഘം ആരാധകരെ നിയന്ത്രിച്ചത്. എയർപോർട്ട് റോഡിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.

3 /5

മാർച്ച് 23 വരെ വിജയ് തിരുവനന്തപുരത്ത് ഉണ്ടാകും. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിൽ ആയിരിക്കും ഷൂട്ടിങ്.

4 /5

വിജയ് എത്തുന്നതിനോടനുബന്ധിച്ച് ഫാൻസ് അസോസിയേഷൻ നഗരത്തിൽ പലയിടത്തും വലിയ കട്ടൌട്ടുകളും ബാനറുകളും സ്ഥാപിച്ചിരുന്നു.

5 /5

14 വർഷം മുൻപ് കാവലൻ എന്ന ചിത്രത്തിൻറെ ഷൂട്ടിങ്ങിനായാണ് വിജയ് ഇതിന് മുൻപ് കേരളത്തിൽ എത്തിയത്.

You May Like

Sponsored by Taboola