Anju Kurian: ചിരിയും പ്രണയവും നിറഞ്ഞ യാത്ര.....വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് അഞ്ജു കുര്യൻ

വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവെച്ച് നടി അഞ്ജു കുര്യൻ.

പ്രേക്ഷകരുടെ പ്രിയ നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു. നടി പങ്കുവെച്ച വിവാഹനിശ്ചയ ചിത്രങ്ങൾ നിമിഷ നേരം കൊണ്ട് തന്നെ ശ്രദ്ധേയമായി.

1 /6

മലയാളം, തമിഴ് സിനിമകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നടി അഞ്ജു കുര്യൻ വിവാഹിതയാകുന്നു.

2 /6

വരൻ റോഷനുമൊത്തുള്ള വിവാഹനിശ്ചയ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.

3 /6

'എന്നെന്നേക്കുമായി ഞാൻ നിന്നെ കണ്ടെത്തി, ഈ നിമിഷത്തിലേക്ക് തങ്ങളെ എത്തിച്ച ദൈവത്തിന് നന്ദി. ചിരിയും പ്രണയവും നിറഞ്ഞ ഈ യാത്ര അത്ഭുതമായിരുന്നു.' നടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു

4 /6

2013ൽ നേരം എന്ന ചിത്രത്തിലൂടെ നിവിൻ പോളിയുടെ സഹോദരിയായാണ് അഞ്ജു സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

5 /6

ഓം ശാന്തി ഓശാന, പ്രേമം, ഞാൻ പ്രകാശൻ, കവി ഉദ്ദേശിച്ചത്, ജാക്ക് ഡാനിയേൽ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 

6 /6

മലയാളത്തില്‍ അഞ്ജുവിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ ഓസ്ലര്‍ ആണ്. വോള്‍ഫ് എന്ന തമിഴ് സിനിമയാണ് നിലവില്‍ റിലീസ് കാത്തു നില്‍ക്കുന്നത്.

You May Like

Sponsored by Taboola