Onam 2021: തനി നാടൻ ലുക്കിൽ തിളങ്ങി അനുശ്രീ

ഓണം വന്ന് കഴിഞ്ഞാൽ പണ്ട് കാലത്ത് അറിയുന്നത് കൊട്ടും മേളവും പാട്ടും പൂക്കളവും ഊഞ്ഞാലും പുലികളിയും വള്ളംകളിയും ഒക്കെ കാണുമ്പോഴാണ്. 

1 /5

ഇന്നത്തെ ഈ കോവിഡ് കാലത്ത് ഓണം വരുന്നതും പോകുന്നതും പലരും അറിയുന്നത് ഇൻറർനെറ്റിലൂടെയാണ്. സോഷ്യൽ മീഡിയകളിൽ കേരളീയ വേഷത്തിലുള്ള ഫോട്ടോസ് കാണുമ്പോഴാണ് ഓണം എത്തിയ കാര്യം അറിയുന്നത്  

2 /5

മലയാള തനിമ വിളിച്ചോതുന്ന ഉത്സവമാണ് ഓണം. മലയാളിമങ്കമാരെ ധാരാളമായി ഈ ഓണ ദിവസങ്ങളിൽ കാണാൻ സാധിക്കും. മലയാളത്തിലെ നടിമാർ ഈ ദിവസങ്ങളിൽ മലയാളി മങ്കമാരെ പോലെ നാടൻ വേഷത്തിൽ ഫോട്ടോസ് പോസ്റ്റ് ചെയ്താണ് ആശംസകൾ അറിയിക്കുന്നത്.   

3 /5

ആ കൂട്ടത്തിൽ ആരാധകർ ഏറ്റവും കാത്തിരുന്ന ഒരു പോസ്റ്റായിരുന്നു അനുശ്രീയുടേത്.  അനുശ്രീ കൂടുതലും നാടൻ വേഷത്തിലുള്ള ഫോട്ടോസാണ് പോസ്റ്റ് ചെയ്യാറുള്ളത്.    

4 /5

അനുശ്രീ മോഡേൺ വേഷത്തിൽ ചിത്രങ്ങൾ പങ്കുവച്ചാൽ ആരാധകർ ചേച്ചിക്ക് നാടൻ വേഷമാണ് കൂടുതൽ ചേരുന്നതെന്ന് കമന്റുകളുമായി വരികയും ചെയ്യും. ഇപ്പോഴിതാ അനുശ്രീ ഓണം സംബന്ധിച്ച് കിടിലം ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

5 /5

അനുശ്രീയുടെ കൂടുതൽ ചിത്രങ്ങളും എടുത്തിട്ടുള്ള നിതിൻ നാരായണനാണ് ഈ ഫോട്ടോസും എടുത്തിരിക്കുന്നത്. ഖജുരഹോ ബൗട്ടിക് ആണ് താരത്തിന് ഈ നാടൻ ലുക്കിന് വേണ്ടിയുള്ള സാരി നൽകിയിരിക്കുന്നത്. പിങ്കി വിശാൽ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഓണം ആശംസിച്ചുകൊണ്ട് ഒരുപാട് ആരാധകർ കമന്റുകൾ ഇട്ടിട്ടുണ്ട്.

You May Like

Sponsored by Taboola