Gopika Ramesh: ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് തണ്ണീർമത്തനിലെ സ്റ്റെഫി, ചിത്രങ്ങൾ വൈറൽ

കഥാപാത്രങ്ങൾ ചെറുതാണെങ്കിലും വലുതാണെങ്കിലും അത് ചെയ്യുന്ന രീതി കൊണ്ട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥാനം നേടാൻ കഴിയുക എന്നതാണ് സിനിമയിലെ ഏറ്റവും വലിയ കാര്യം. ചിലപ്പോൾ ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ കൂടിയും സ്‌ക്രീനിൽ കുറച്ച് സെക്കൻഡുകൾ മാത്രം അഭിനയിച്ച് പ്രേക്ഷകരുടെ കൈയടി നേടുകയും ഒരുപാട് പേരുടെ മനസ്സുകളിൽ സ്ഥാനം നേടാൻ സാധിക്കുകയും ചെയ്യാറുണ്ട്

 

1 /6

സിനിമ പ്രേമികൾ ഏറെ ആസ്വദിച്ച് കണ്ടൊരു സിനിമയായിരുന്നു നവാഗതനായ ഗിരീഷ് എ.ഡി സംവിധാനം ചെയ്ത സൂപ്പർഹിറ്റായി മാറിയ തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രം. വിനീത് ശ്രീനിവാസൻ, മാത്യു തോമസ്, അനശ്വര രാജൻ എന്നിവരായിരുന്നു സിനിമയിൽ പ്രധാന റോളുകളിൽ അഭിനയിച്ചത്. 

2 /6

സൂപ്പർസ്റ്റാറുകൾ ഒന്നുമില്ലാതെ തന്നെ 50 കോടി നേടാൻ സാധിക്കുമെന്ന് തെളിയിച്ച കൊച്ചു ചിത്രമായിരുന്നു ഇത്.  അതിൽ മാത്യു തോമസ് അവതരിപ്പിച്ച ജെയ്സൺ എന്ന കഥാപാത്രത്തിന് രണ്ടാമത് ക്രഷ് തോന്നുന്ന കഥാപാത്രമായിരുന്നു ജൂനിയറായി എത്തിയ സ്റ്റെഫി.   

3 /6

യാതൊരു വികാരവുമില്ലാത്ത കാമുകി എന്ന ജെയ്സൺ വിശേഷിപ്പിച്ച ആ കഥാപാത്രത്തെ വളരെ മനോഹരമായി അവതരിപ്പിച്ചിരുന്നത് ഗോപിക രമേശ് എന്ന താരമായിരുന്നു. ഗോപികയ്ക്ക് അതിന് ശേഷം കൂടുതൽ സിനിമകളിൽ അവസരങ്ങൾ ലഭിച്ചു.

4 /6

ചെറിയ കഥാപാത്രം ആയിരുന്നിട്ട് കൂടിയും അത് ഭംഗിയായി അവതരിപ്പിച്ച ഗോപികയ്ക്ക് ഒരുപാട് ആരാധകരെയാണ് സിനിമ ഇറങ്ങിയ ശേഷം ലഭിച്ചത്. ഗോപിക ഇപ്പോൾ തമിഴിൽ ഒരു വെബ് സീരിസിൽ അഭിനയിച്ച് അവിടെയും പ്രശംസകൾ നേടി നിൽക്കുകയാണ്. 

5 /6

ഫോർ ആണ് മലയാളത്തിൽ ഗോപികയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. സമൂഹ മാധ്യമങ്ങളിൽ ഗോപിക ഒരു താരം തന്നെയാണ്.  പ്ലാൻ ബി ആക്ഷൻസിന് വേണ്ടി ജിബിൻ ആർട്ടിസ്റ്റ് എടുത്ത ഗോപിക ചെയ്ത ഒരു ഗ്ലാമറസ് ഷൂട്ടിന്റെ വീഡിയോ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. 

6 /6

തണ്ണീർമത്തനിലെ സ്റ്റെഫിയാണോ എന്ന് സംശയിച്ച് പോവും ആരാധകർ. അമ്മു വർഗീസിന്റെ സ്റ്റൈലിങ്ങിൽ റിസ്.വാനാണ് ഗോപികയ്ക്ക് മേക്കപ്പ് ചെയ്തത്.

You May Like

Sponsored by Taboola