ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ.
വിഷ്ണുഗുപ്തൻ എന്ന പേരിലും അറിയപ്പെട്ടിരുന്ന ചാണക്യന്റെ വചനങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്.
ജീവിത വിജയത്തിന് മനുഷ്യർ പിന്തുടരേണ്ട ചില കാര്യങ്ങൾ ചാണക്യൻ തന്റെ നീതി ശാസ്ത്രത്തിൽ പറയുന്നുണ്ട്.
ചില ആളുകൾ എപ്പോഴും വിഷമിക്കുകയും സങ്കടപ്പെടുകയും ചെയ്യുമെന്ന് ചാണക്യ നീതിയിൽ പറയുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍, അയോഗ്യനായ മകനോ മകളോ ഉള്ളവർ ദുഃഖിതരും അസ്വസ്ഥരുമായി തുടരുന്നു.
കടബാധ്യതയുള്ള ആളുകള്‍ എപ്പോഴും അസ്വസ്ഥരായിരിക്കും. അവർക്ക് സന്തോഷം ലഭിക്കില്ല.
ദുർനടപ്പുകാരിയായ സ്ത്രീകളുടെ വീടുകളിലെ ആളുകള്‍ എപ്പോഴും അസ്വസ്ഥരും സന്തോഷമില്ലാത്തവരുമാകും.
വിശ്വാസ വഞ്ചന കാണിക്കുന്നവരെ വീണ്ടും വിശ്വസിക്കരുത്. അവർ കാരണം നിങ്ങൾ ദു:ഖിതരാകും.
തെറ്റായ പ്രവൃത്തികൾ ചെയ്യുന്നവർക്ക് ഒരിക്കലും ജീവിതത്തിൽ സമാധാനം ലഭിക്കില്ല. അവർ എപ്പോൾ വേണമെങ്കിലും പിടിക്കപ്പെടാം. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)