Keerthy Suresh: വളർത്തു നായയ്‌ക്കൊപ്പം ഫ്‌ളൈറ്റിൽ യാത്ര ചെയ്ത് കീർത്തി സുരേഷ്, ചിത്രങ്ങൾ കാണാം

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുണ്ടായിരുന്ന ഒരു നടിയായ മേനകയുടെ മകളും അഭിനയത്രിയുമാണ് നടി കീർത്തി സുരേഷ്. മേനകയും സുരേഷ് കുമാറും തമ്മിൽ വിവാഹിതരാവുകയും അവരുടെ മക്കളും സിനിമയിലേക്ക് തന്നെ എത്തുകയും ചെയ്തു.

1 /5

മൂത്തമകൾ രേവതി സിനിമയിൽ സഹസംവിധായകയായി തിളങ്ങിയപ്പോൾ ഇളയമകൾ തെന്നിന്ത്യയിൽ അറിയപ്പെടുന്ന താരമായി മാറി. കീർത്തി സിനിമയിൽ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ ആളാണ്.     

2 /5

ദിലീപ് ചിത്രമായ കുബേരനിൽ കീർത്തി ബാലതാരമായി ശ്രദ്ധേയമായ കഥാപാത്രം ചെയ്തിരുന്നു. പത്ത് വർഷങ്ങൾക്ക് ശേഷം പ്രിയദർശൻ കീർത്തിയെ നായികയായി അവതരിപ്പിച്ചു. പിന്നീട് ദിലീപിന്റെ തന്നെ നായികയായും കീർത്തി സുരേഷ് അഭിനയിച്ചു. 

3 /5

തമിഴിലും തെലുങ്കിലും ധാരാളം സിനിമകളിൽ കീർത്തി നായികയായി അഭിനയിച്ചു.  കരിയറിന്റെ ഒരു സമയം വരെ ഇടയ്ക്കിടെ മോശം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഒരാളാണ് കീർത്തി. പക്ഷേ അപ്പോഴും താരത്തിന് ആരാധകർ ഒരുപാടുണ്ടായിരുന്നു. 

4 /5

ഈ അടുത്തിടെ ഇറങ്ങിയ സാനി കയ്യിധം എന്ന സിനിമയിലെ പ്രകടനം തെന്നിന്ത്യൻ സിനിമ മേഖലയെ മൊത്തത്തിൽ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ടോവിനോയ്ക്ക് ഒപ്പമുള്ള വാശിയാണ് കീർത്തിയുടെ റിലീസ് ചിത്രം.

5 /5

സോഷ്യൽ മീഡിയയിൽ തന്റെ സിനിമ വിശേഷങ്ങളും മറ്റു സ്വകാര്യ നിമിഷങ്ങളും പങ്കുവെക്കാറുള്ള ഒരാളാണ് കീർത്തി. ഇപ്പോഴിതാ തന്റെ വളർത്തു നായയ്ക്ക് ഒപ്പം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് കീർത്തി സുരേഷ്. 

You May Like

Sponsored by Taboola