Shaalin Zoya: സാരിയിൽ പൊളി ലുക്കിൽ ശാലിൻ സോയ, ചിത്രങ്ങൾ കാണാം

മിഴി തുറക്കുമ്പോൾ എന്ന സീരിയലിലൂടെ ബാലതാരമായി അഭിനയിച്ച് അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി ശാലിൻ സോയ. അതെ വർഷം പുറത്തിറങ്ങിയ ഔട്ട് ഓഫ് സിലബസ് എന്ന സിനിമയിലും ശാലിൻ അഭിനയിച്ചു. 

1 /7

ഒരേ സമയത്ത് സിനിമകളിലും സീരിയലുകളിലുമായി സജീവമായി നിന്ന് പ്രേക്ഷകരുടെ മനസ്സിൽ കയറിക്കൂടിയ ശാലിൻ ഇന്നിപ്പോൾ ഒരുപാട് ആരാധകരുമുണ്ട്. ശാലിൻ സിനിമയിൽ ബാലതാരമായി അഭിനയിച്ച ഒട്ടുമിക്ക കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങളായിരുന്നു. 

2 /7

ഏകദേശം 16 വർഷത്തിൽ അധികം അഭിനയ രംഗത്ത് തുടരുന്ന ഒരാളാണ് ശാലിൻ സോയ. സിനിമയിൽ അഭിനയം മാത്രം ചെയ്യാൻ ആഗ്രഹിക്കുന്ന ഒരാളല്ല ശാലിൻ. അതിന്റെ ഭാഗമായി നിരവധി ഷോർട്ട് ഫിലിമുകളും ശാലിൻ സംവിധാനം ചെയ്തിട്ടുണ്ട്.

3 /7

ശാലിൻ സംവിധാനം ചെയ്ത ആദ്യ സിനിമയുടെ ഷൂട്ടിങ്ങും പൂർത്തിയായിരിക്കുകയാണ്. അതുകൊണ്ട് തന്നെ സിനിമയിൽ നായികയായി കാണുന്നതിനോടൊപ്പം തന്നെ ശാലിനെ മലയാളികൾക്ക് സംവിധായകയായും കാണാൻ പറ്റുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.  

4 /7

 ധമാക്ക എന്ന ചിത്രത്തിലാണ് അവസാനമായി ശാലിൻ അഭിനയിച്ചത്. ശാലിന്റെ 3-4 സിനിമകൾ വേറെയും ഇറങ്ങാനുണ്ട്. സമൂഹ മാധ്യമങ്ങളിൽ സജീവമായ ശാലിൻ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്.   

5 /7

ഗ്ലാമറസ്, മോഡേൺ, നാടൻ ലുക്കിൽ ശാലിൻ ഷൂട്ട് ചെയ്യാറുണ്ട്. ഇപ്പോഴിതാ സാരിയിൽ ശാലിൻ ചെയ്ത ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്. 

6 /7

വിഷ്ണു വിജയൻ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. 

7 /7

മീനൻസിയുടെ ഡിസൈനിലുള്ള സാരിയാണ് ശാലിൻ ധരിച്ചിക്കുന്നത്. സാരിയിൽ സുന്ദരി ആയിട്ടുണ്ടെന്ന് ആരാധകർ പറയുന്നത്.

You May Like

Sponsored by Taboola