Vidya Balan: കിടിലം മേക്കോവറിൽ വിദ്യ ബാലൻ, ചിത്രങ്ങൾ വൈറലാകുന്നു

മോഹൻലാലിനെ നായകനാക്കി ലോഹിതദാസ് ഷൂട്ടിംഗ് ആരംഭിച്ച ചിത്രമായിരുന്നു ചക്രം. എന്നാൽ ചില കാരണങ്ങളാൽ സിനിമയുടെ ഷൂട്ടിംഗ് മുടങ്ങുകയും അത് ഉപേക്ഷിക്കുകയും ചെയ്തു. ഇന്ന് ബോളിവുഡിൽ അറിയപ്പെടുന്ന താരസുന്ദരിയായ വിദ്യാബാലൻ അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു ഇത്. 

1 /6

വിദ്യാബാലന് ആദ്യ സിനിമയ്ക്ക് വേണ്ടി കുറെ കഷ്ടപ്പെടേണ്ടി വന്നിരുന്നു. തമിഴിൽ ഒന്ന്-രണ്ട് ഇതുപോലെ ഷൂട്ട് ചെയ്ത പാതിവഴിയിൽ നിർത്തുകയും ഉപേക്ഷിക്കുകയും ഒരെണ്ണം തിയേറ്ററിൽ റിലീസ് ആവാതെയും പോയി. 

2 /6

അവസാനം വിദ്യ അഭിനയിച്ച ഒരു ബംഗാളി ചിത്രമാണ് ആദ്യമായി റിലീസ് ചെയ്യുന്നത്. 2 വർഷങ്ങൾക്ക് ശേഷം ബോളിവുഡിലും അരങ്ങേറി വിദ്യ ബാലൻ.

3 /6

പിന്നീട് ഇങ്ങോട്ട് വിദ്യയുടെ വർഷങ്ങളായിരുന്നു. പരിണീത, ഗുരു, ഏകലവ്യ, ഭൂൽ ഭുലയ്യ, ദി ഡേർട്ടി പിച്ചർ, കഹാനി, കഹാനി 2, എൻ.ടി.ആർ, ശകുന്തള ദേവി തുടങ്ങിയ സിനിമകളിൽ വിദ്യ ബാലൻ അഭിനയിച്ചിട്ടുണ്ട്. 

4 /6

തമിഴ്, തെലുങ്ക്, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിൽ ഹിന്ദിക്ക് പുറമേ താരം അഭിനയിച്ചിട്ടുണ്ട്. ഉറുമിയിൽ ഒരു ചെറിയ റോളിലൂടെയാണ് വിദ്യ മലയാളത്തിൽ അഭിനയിച്ചത്.

5 /6

ഇരുപത്ത് വർഷത്തിന് അടുത്തായി ബോളിവുഡ്, ഇന്ത്യൻ സിനിമയിൽ നിറഞ്ഞ് നിൽക്കുന്ന താരത്തിന് 43 വയസ്സ് പ്രായമുണ്ട്. മമ്മൂട്ടിയെ പോലെ തന്നെ പ്രായമൊക്കെ വെറും നമ്പറാണെന്ന് തെളിയിച്ചിരിക്കുകയാണ് വിദ്യ ബാലൻ. 

6 /6

താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിലെ ഒരു 25-കാരിയുടെ ലുക്കിലാണ് കാണാൻ സാധിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള വിദ്യയുടെ ഫോട്ടോസ് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.

You May Like

Sponsored by Taboola