Lord Murugan: ആറുപടൈ വീട് എന്തെന്നറിയുമോ...? മം​ഗല്യ ഭാ​ഗ്യത്തിനും സർപ്പദോഷ പരിഹാരത്തിനും മുരുകനെ ഈ രീതിയിൽ ആരാധിക്കൂ

Lord Murugan ArupadaiVeedu: ഭ​ഗവാൻ ശിവന്റേയും പാർവ്വതി ദേവിയുടേയും പുത്രനണ് മുരുകൻ. കൗമാര മതത്തിലെ പ്രധാന ദൈവവും, സിദ്ധവൈദ്യന്മാരുടെ പ്രധാനമൂർത്തിയും മുരുകനാണെന്നാണ് വിശ്വാസം. 

സുബ്രഹ്മണ്യൻ, കാർത്തികേയൻ, മുരുകൻ, കുമാരൻ, സ്കന്ദൻ, ഷണ്മുഖൻ, വേലായുധൻ, ആണ്ടവൻ, ശരവണൻ, എന്നീ പേരുകളിലും മുരുകൻ അറിയപ്പെടാറുണ്ട്.

 

1 /6

തമിഴരുടെ ദൈവം എന്നുമറിയപ്പെടുന്ന സുബ്രഹ്മണ്യന്റെ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിലായി സ്ഥിതിചെയ്യുന്ന ആറു ക്ഷേത്രങ്ങളാണ് ആറുപടൈ വീട് എന്നറിയപ്പെടുന്നത്.   

2 /6

തിരുപ്പറക്കുണ്ഡ്റം, തിരുത്തണി, സ്വാമിമലൈ, പഴനി, പഴമുതിർചോലൈ, തിരുച്ചെന്തൂർ എന്നിവയാണ് ഈ 6 ക്ഷേത്രങ്ങൾ. ഇവയെക്കുറിച്ച് പല തമിഴ് ​ഗ്രന്ധങ്ങളിലും പരാമശിക്കുന്നുണ്ട്.   

3 /6

ഒരു വ്യക്തിയുടെ ജാതകത്തിലെ പല ദോഷങ്ങളും മാറുന്നിനായി മുരുകനെ ആരാധിക്കുന്നത് വളരെ നല്ലതാണ്. സർപ്പദോഷം, വിവാഹ തടസ്സം, സന്താന ഭാ​ഗ്യം എന്നീ സാഫല്യങ്ങൾക്കായി മുരുകക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതും, മുരുകനെ ആരാധിക്കുന്നതും വളരെ നല്ലതാണ്.   

4 /6

സ്കന്ദഷഷ്ഠി പോലുള്ള വിശേഷ ദിവസങ്ങളിൽ‌ ഇവിടെ നിരവധി ഭക്തരാണ് മുരുക ദർശനത്തിനായി എത്തു ചേരുക. ഈ ദിവസങ്ങളിൽ സുബ്രഹ്മണ്യനെ ആരാധിക്കുന്നത് ​ഗണകരമായി കണക്കാക്കുന്നു.   

5 /6

മേൽപറഞ്ഞ നാമങ്ങൾ കൂടാതെ മുരുക ഭ​ഗവാനെ അറിവിന്റെ മൂർത്തി എന്ന അർത്ഥത്തിൽ ‍ജ്ഞാനപ്പഴം എന്നും വിശേഷിപ്പിക്കാറുണ്ട്.   

6 /6

മുരുകന്റെ വാഹനം മയിലാണ്. മുരുകന്റെ കൊടിയിലെ അടയാളം കോഴിയും, ഭ​ഗവാന്റെ ആയുധം വേലുമാണ്. അദ്ദേഹത്തിന് രണ്ട് പത്നിമാരാണുള്ളത്.   വള്ളിയും ദേവസേനയും. 

You May Like

Sponsored by Taboola