വെളുത്ത പൂക്കൾ: രാവിലെ വെളുത്ത പൂക്കൾ കണികാണുന്നത് മംഗളകരമായി കണക്കാക്കുന്നു. ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്നാണ് വിശ്വാസം.
പശുവിനെ കാണുന്നത്: രാവിലെ ഉണർന്ന് ആദ്യം തന്നെ പശുവിനെ കണികാണുന്നത് ശുഭലക്ഷണമാണ്. ഈ ദിവസം സാമ്പത്തിക നേട്ടം ഉണ്ടാകുമെന്നാണ് വിശ്വാസം.
പക്ഷികളുടെ ശബ്ദം: പക്ഷികളുടെ ശബ്ദം കേട്ടുണരുന്നത് ശുഭസൂചകമാണ്. ജോലിയിൽ വിജയം നേടാൻ കഴിയുമെന്നാണ് ഇത് അർഥമാക്കുന്നത്.
പാൽ അല്ലെങ്കിൽ പാൽ ഉത്പന്നങ്ങൾ: പാലോ പാൽ ഉത്പന്നങ്ങളോ കണികണ്ടുണരുന്നത് നല്ല ലക്ഷണമാണ്. ഇത് സമ്പത്തിൻറെ ദേവതയായ ലക്ഷ്മീദേവിയുടെ അനുഗ്രഹം ഉണ്ടാകുമെന്ന് സൂചിപ്പിക്കുന്നു.
ക്ഷേത്രത്തിലെ മണി: രാവിലെ ക്ഷേത്രത്തിലെ മണി മുഴങ്ങുന്നത് കേട്ട് ഉണരുന്നത് ശുഭ സൂചകമാണ്. നല്ല വാർത്തകൾ കേൾക്കാനിടവരുമെന്നാണ് വിശ്വാസം. ( ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)