നമ്മുടെ ഭക്ഷണത്തിൽ വന്ന മാറ്റമാണ് അതിലെ പ്രധാന കാരണം.
ഗാസ്‌ട്രിക് പ്രശ്‌നങ്ങൾ യഥാർത്ഥത്തിൽ ചില വീട്ടുവൈദ്യങ്ങളിലൂടെ ഒരു പരിധി വരെ പരിഹരിക്കാവുന്നതാണ്.
ഉദരസംബന്ധമായ പ്രശ്‌നങ്ങൾ ഉള്ളവർ ദിവസവും യോഗയും ധ്യാനവും ചെയ്യണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ഗ്യാസ്ട്രിക് പ്രശ്‌നമുള്ളവർ എരിവ് കൂടുതലുള്ള ഭക്ഷണം, ഫാസ്റ്റ് ഫുഡ്, എണ്ണയിൽ വറുത്ത ഭക്ഷണം എന്നിവ കഴിക്കുന്നത് ഒഴിവാക്കണം.
ഇഞ്ചിപ്പൊടിയും ശർക്കരയും മിക്‌സ് ചെയ്ത് ദിവസവും രാവിലെ കഴിക്കുക. അപ്പോൾ ഉടൻ ഒരു ഗ്ലാസ് ചൂടുവെള്ളം കുടിക്കുക. ഇത് ഗ്യാസ്ട്രിക് പ്രശ്നങ്ങൾ കുറയ്ക്കുന്നു.
ഒരു പാത്രത്തിൽ ഒരു ഗ്ലാസ് വെള്ളം എടുത്ത് ചൂടാക്കുക. വെള്ളം ചൂടായ ശേഷം ഒരു കഷ്ണം ഇഞ്ചി ചേർക്കുക. ഒരു സ്പൂൺ ശർക്കര ചേർത്ത് ഇളക്കുക. ചൂടാറിയ ശേഷം ഈ വെള്ളം കുടിക്കുക.