Dilsha prasannan: നവവധുവിനെപ്പോലെ ഒരുങ്ങി ദിൽഷ, ചിത്രങ്ങൾ വൈറൽ

ഏഷ്യാനെറ്റിലെ ബിഗ് ബോസ് ബ്രഹ്മണ്ഡ റിയാലിറ്റി ഷോയുടെ ഈ കഴിഞ്ഞ സീസണിൽ വിജയിയായി പ്രേക്ഷകർ തിരഞ്ഞെടുത്തത് നർത്തകിയായ ദിൽഷ പ്രസന്നനെയാണ്. ദിൽഷ ഫൈനലിൽ എത്തിയത് തന്നെ ടിക്കറ്റ് ടു ഫിനാലെ ടാസ്ക് വിജയിച്ചുകൊണ്ടാണ്. അതുകൊണ്ട് തന്നെ ഫൈനലിൽ വിജയിയാകാനും അർഹയായിരുന്നു ദിൽഷ. 

1 /7

ദിൽഷ റോബിൻ ആരാധകരുടെ വോട്ട് കൊണ്ടാണ് വിജയിച്ചതെന്ന് ആക്ഷേപം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ താരത്തിനെ അഭിനന്ദിച്ച് വളരെ ചുരുക്കം ചില താരങ്ങൾ മാത്രമാണ് പോസ്റ്റുകൾ ഇട്ടത്

2 /7

അത് കഴിഞ്ഞ് റോബിൻ ആരാധകർ താരത്തിന് എതിരെ തിരിയുന്ന കാഴ്ചയും മലയാളികൾ കണ്ടതാണ്. റോബിനെ വേഗം വിവാഹം ചെയ്യണമായിരുന്നു അവരുടെ ആവശ്യം.

3 /7

ഉടൻ വിവാഹത്തിന് താല്പര്യമില്ലെന്ന് അഭിമുഖങ്ങളിൽ പറഞ്ഞ ദിൽഷയ്ക്ക് എതിരെ റോബിന്റെ ആരാധകർ മോശം കമന്റുകളും മെസ്സേജുകളും ഇട്ടിരുന്നു. ആ സംഭവങ്ങൾക്കും ഏകദേശം തിരശീല വീണിരിക്കുകയാണ്

4 /7

ഇപ്പോഴിതാ ഒരു നവവധുവിനെ പോലെ അണിഞ്ഞ് ഒരുങ്ങി നിൽക്കുന്ന ദിൽഷയുടെ ഫോട്ടോസാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

5 /7

ദിൽഷയുടെ വിവാഹം കഴിഞ്ഞോ എന്നാണ് പലരും ചോദിക്കുന്നത്. ഫോട്ടോസ് കണ്ടിട്ട് റോബിൻ ആരാധകർ ഞെട്ടിയിരിക്കുകയാണ്.

6 /7

എന്തായാലും സംഭവം ഒരു ബ്രൈഡൽ ഫോട്ടോഷൂട്ട് മാത്രമാണ്. ടൂൾ ബോക്സ് വെഡിങ് എന്ന കമ്പനി ചെയ്ത ഒരു ബ്രൈഡൽ ഫോട്ടോഷൂട്ടാണ് ഇത്

7 /7

രാഗേഷ് രവി എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ദിൽഷയെ ഒരു കല്യാണപ്പെണ്ണായി കാണാൻ നല്ല ഭംഗിയുണ്ടെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്.  

You May Like

Sponsored by Taboola