Diamond: ഈ രാശിക്കാർ ഒരിക്കലും ഡയമണ്ട് ധരിക്കരുത്, ഏത് രാശിക്കാർക്ക് ധരിക്കാം? അറിയാം

ഡയമണ്ട് മോതിരങ്ങൾ, നെക്ലേസുകൾ, വളകൾ, ഇയർ റിംഗ് എന്നിവ ധരിക്കുന്നത് ഇന്നത്തെ കാലത്ത് സാധാരണമായ ഒരു ശീലമാണ്. ഫാഷന്റെയും സ്റ്റാറ്റസ് സിംബലിന്റെയും അടിസ്ഥാനത്തിൽ എല്ലാവരും വജ്രം ധരിക്കുന്നു എന്നാൽ ജ്യോതിഷവും രത്നശാസ്ത്രവും അനുസരിച്ച് വജ്രം എല്ലാവർക്കും അനുയോജ്യമല്ല എന്നാണ്. 

 

രത്ന ശാസ്ത്രത്തിൽ വജ്രം ഒരു പ്രധാന രത്നമായി കണക്കാക്കപ്പെടുന്നു.  ജാതകത്തിൽ വജ്രം ധരിക്കുന്നതിന് അനുകൂലമായ ആളുകൾ മാത്രമേ ഇത് ധരിക്കാവൂ. അതുകൊണ്ട് തന്നെ വജ്രം ധരിക്കുന്നത് ഒരു വിദഗ്ധന്റെ ഉപദേശം സ്വീകരിച്ചതിന് ശേഷം ആകുന്നത് ഉത്തമം.  അല്ലാത്തപക്ഷം വജ്രം ധരിക്കുന്നത് അപകടങ്ങൾ വരുത്തിയേക്കാം. അബദ്ധവശാൽ പോലും വജ്രം ധരിക്കാൻ പാടില്ലാത്ത രാശി ഏതെന്ന് അറിയാം...

1 /6

വജ്രം ധരിക്കുന്നത് മേടം രാശിക്കാർക്ക് ജീവിതത്തിൽ പല ബുദ്ധിമുട്ടുകളും ഉണ്ടാക്കും. ഇവർ വജ്രം ധരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആദ്യം ഒരു സ്പെഷ്യലിസ്റ്റിനെ കാണണം.  

2 /6

കർക്കടക രാശിക്കാർക്ക് വജ്രം ധരിക്കുന്നത് ശുഭകരമല്ല. എന്നാൽ ചില സാഹചര്യങ്ങളിൽ ഒരു വിദഗ്‌ദ്ധനെ സമീപിച്ച് വജ്രം ധരിക്കാം.

3 /6

വജ്രം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു.  ശുക്രൻ ചിങ്ങം രാശിക്ക് ശുഭകരമായി കണക്കാക്കില്ല. അതുകൊണ്ട് ഈ രാശിക്കാർ വജ്രം ധരിക്കരുത്. അല്ലാത്തപക്ഷം വലിയ നഷ്ടം നേരിടേണ്ടി വരും.

4 /6

വജ്രവുമായി ബന്ധപ്പെട്ട വൃശ്ചികത്തിന്റെയും ശുക്രന്റെയും അധിപനായ ചൊവ്വ പരസ്പരം ശത്രുതയുള്ളതിനാൽ ഈ ആളുകൾക്കും വജ്രം അശുഭകരമായ ഫലങ്ങൾ നൽകുന്നു. വജ്രം ധരിക്കുന്നത് അവരുടെ ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു.

5 /6

ധനു രാശിക്കാർക്കും വജ്രം ധരിക്കുന്നത് അശുഭകരമാണ്. വജ്രം ധരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളും ,മറ്റ് പല പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

6 /6

മീനരാശിക്കാർക്ക് ശുക്രനും നല്ല ഫലങ്ങൾ നൽകുന്നില്ല. അതിനാൽ ഈ ആളുകൾക്ക് വജ്രം ധരിക്കുന്നത് സ്വയം കുഴപ്പങ്ങൾ ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണ്. 

You May Like

Sponsored by Taboola