Adhik Ravichandran Wedding: മാർക്ക് ആന്റണി സംവിധായകൻ ആദിക് രവിചന്ദ്രൻ വിവാഹിതനായി; വധു പ്രഭുവിന്റെ മകൾ

Adhik Ravichandran Married to Aishwarya Prabhu: ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്

Mark antony director adhik ravhichandran: ഈ നവദമ്പതികളുടെ വിവാഹ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്

1 /8

സൂപ്പർ ഹിറ്റ് സിനിമ ‘മാർക്ക് ആന്റണി’യുടെ സംവിധായകൻ ആദിക് രവിചന്ദ്രനും നടൻ പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭുവും വിവാഹിതരായി

2 /8

ചെന്നൈയിൽ വച്ചു നടന്ന ചടങ്ങിൽ ഇരുവീട്ടുകാരുടെയും അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ആദിക് സംവിധാന രംഗത്തെത്തിയത് 2015 ൽ ‘തൃഷ ഇല്ലാനാ നയൻതാര’ എന്ന സിനിമയിലൂടെയാണ്.

3 /8

പ്രഭുദേവയെ നായകനാക്കി ബഗീര എന്ന ചിത്രവും ആദിക് സംവിധാനം ചെയ്തിട്ടുണ്ട്. ഈ വർഷം പുറത്തിറങ്ങിയ മാർക്ക് ആന്റണി എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിലൂടെയാണ് ആദിക് ഹിറ്റ് സംവിധായകനായി മാറിയത്. 100 കോടി ക്ലബിലും മാർക്ക് ആന്റണി ഇടംനേടി.

4 /8

വിശാലും എസ് ജെ സൂര്യയുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അജിത് കുമാറിനെ നായകനാക്കി പുതിയ ചിത്രം സംവിധാനം ചെയ്യാൻ ഒരുങ്ങുകയാണ് ആദിക് എന്നാണ് റിപ്പോർട്ട്.

5 /8

2024 ൽ ഈ സിനിമ ആരംഭിച്ചേക്കുമെന്നാണ് കോളിവുഡിൽ നിന്നുള്ള റിപ്പോർട്ട്. നേർകൊണ്ട പാർവൈ, കോബ്ര, കെ-13 എന്നീ സിനിമകളിൽ ആദിക് വേഷമിട്ടിട്ടുണ്ട്.

6 /8

നടൻ പ്രഭുവിന്റെ മൂത്ത മകളും നടൻ വിക്രം പ്രഭുവിന്റെ സഹോദരിയുമാണ് ഐശ്വര്യ പ്രഭു.   ഐശ്വര്യയുടെ ആദ്യ വിവാഹം 2009 ലായിരുന്നു.    

7 /8

 പ്രഭുവിന്റെ സഹോദരി തേൻമൊഴിയുടെ മകനായിരുന്നു ആദ്യഭർത്താവ്. പിന്നീട് ഇരുവരും വിവാഹമോചിതരാകുകയായിരുന്നു.

8 /8

ഈ നവദമ്പതികളുടെ വിവാഹ ചിത്രങ്ങൾ ഇന്റർനെറ്റിൽ വൈറലാകുകയാണ്. നടൻ വിശാൽ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ആദ്യം സുഹൃത്തുക്കളായിരുന്ന ഇരുവരും കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഡേറ്റിംഗ് ആരംഭിച്ചത്.  

You May Like

Sponsored by Taboola