2024 ഓഗസ്റ്റ് 19ന് ആണ് ഈ വർഷത്തെ രക്ഷാബന്ധൻ ആഘോഷിക്കുന്നത്. ഈ ദിവസം സഹോദരിമാർ തങ്ങളുടെ സഹോദരന്മാരുടെ കയ്യിൽ രാഖികെട്ടി അവരുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു. തങ്ങളുടെ സഹോദരിയെ ജീവിതകാലം മുഴുവൻ സംരക്ഷിക്കുമെന്ന് സഹോദരന്മാർ പ്രതിജ്ഞ ചെയ്യുന്നു.
രക്ഷാബന്ധൻ ദിനത്തിൽ പ്ലാസ്റ്റിക് കൊണ്ടുള്ള രാഖികൾ സഹോദരൻമാർക്ക് കെട്ടരുത്. പൊട്ടിയതോ തകർന്നതോ ആയ രാഖി കെട്ടരുത്.
രക്ഷാബന്ധൻ ദിനത്തിൽ സഹോദരന് ശുഭ മുഹൂർത്തത്തിൽ രാഖി കെട്ടുക. ഭദ്ര കാലത്തിൽ രാഖി കെട്ടരുത്. ഇത് അശുഭകരമാണ്. ഇത് ജീവന് അപകടമുണ്ടാക്കിയേക്കാം.
രക്ഷാബന്ധൻ ദിനത്തിൽ മാംസാഹാരം കഴിക്കുകയോ മദ്യം, പുകയില തുടങ്ങിയ ലഹരികൾ ഉപയോഗിക്കുകയോ ചെയ്യരുത്. ഈ ദിവസം വെളുത്തുള്ളി, ഉള്ളി എന്നിവ കഴിക്കുന്നതും ഒഴിവാക്കണം.
സ്ത്രീകളോളും മുതിർന്നവരോടും ദേഷ്യപ്പെടുകയോ അപമാനിക്കുന്ന വിധത്തിൽ സംസാരിക്കുകയോ ചെയ്യരുത്.
രക്ഷബന്ധൻ ദിനത്തിൽ സഹോദരങ്ങൾ കറുപ്പ്, ചാരം എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കരുത്. അത്തരം നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് അശുഭകരമാണ്. ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കുന്നത് ശുഭകരമാണ്. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)