മലയാളി മിനി സ്ക്രീന്‍ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് വളരെ പെട്ടെന്ന് നടന്ന് കയറിയ വ്യക്തിയാണ് ഡോ. റോബിന് രാധാകൃഷ്ണന്. ബിഗ് ബോസിലൂടെയാണ് റോബിന് മലയാളികള്‍ക്കിടയില്‍ പ്രശസ്തനായി മാറിയത്.
Dr.Robin and Aarthi Podi break up: ബിഗ് ബോസിലെ മത്സാർത്ഥിയായതിന് പിന്നാലെ ഡോ. റോബിന് നിരവധി ആരാധകരെ സ്വന്തമാക്കാൻ സാധിച്ചു. റോബിനും ആരതി പൊടിയും തമ്മിലുള്ള പ്രണയവും വിവാഹ നിശ്ചയവുമെല്ലാം ആരാധകര്‍ ഏറെ ആഘോഷമാക്കിയിരുന്നു.
റോബിനും ആരതി പൊടിയും തമ്മില്‍ പിരിഞ്ഞോ എന്ന സംശയം കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെ ചൂടേറിയ ചർച്ചാ വിഷയമായിരുന്നു. ആരതിയുടേത് എന്ന പേരിൽ പ്രചരിച്ച ഒരു സ്ക്രീൻ ഷോട്ടായിരുന്നു ഇതിന് കാരണം.
ഇതിനിടെ ആരതി റോബിനെ ഇന്‍സ്റ്റഗ്രാമില്‍ അണ്‍ഫോളോ ചെയ്തതും വിവാഹ നിശ്ചയം കഴിഞ്ഞ് ഒരു വർഷമായിട്ടും വിവാഹം എന്നാണെന്ന് ഇരുവരും വെളിപ്പെടുത്താതിരുന്നതും ആരാധകരെ നിരാശപ്പെടുത്തിയിരുന്നു.
ഇപ്പോൾ ഇതാ ബ്രേക്ക് അപ്പ് വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് റോബിൻ. ആരോപണങ്ങളെല്ലാം കാറ്റിൽ പറത്തി ആരതിയോടൊപ്പം ഒരു പരിപാടിയിൽ റോബിൻ പങ്കെടുത്തു.
ഇവിടേക്ക് വരാന്‍ രാവിലെ 6 മണിയ്ക്ക് മുന്‍പ് റെഡിയായി തന്റെ അടുത്ത് വന്ന ആളാണ് ആരതിയെന്നും തനിക്ക് വേണ്ടി അത്രത്തോളം എഫേര്‍ട്ട് ആരതി ഇടുന്നുണ്ടെന്നും റോബിന് പറഞ്ഞു.
ബിഗ് ബോസിന് മുമ്പ് അലറി സംസാരിക്കുന്ന സ്വഭാവം തനിയ്ക്ക് ഉണ്ടായിരുന്നില്ലെന്നും പതിയെ സംസാരിക്കണമെന്ന് ആരതി ആവശ്യപ്പെട്ടെന്നും റോബിന് തുറന്നുപറഞ്ഞു.
ആരതിയെ 'മിസിസ് റോബിന്' എന്ന് വിശേഷിപ്പിച്ചതിനെതിരെയും റോബിൻ സംസാരിച്ചു. അവളെ ആരതി പൊടി എന്ന് പറഞ്ഞാല്‍ മതിയെന്നും താന്‍ വരുന്നതിനു മുമ്പ് തന്നെ സിനിമകളില്‍ അഭിനയിക്കുകയും ബിസിനസ് നോക്കുകയും ഒക്കെ ചെയ്ത ആളാണ് ആരതി. അതുകൊണ്ട് അവളെ റോബിന്റെ പേര് പറഞ്ഞ് വിശേഷിപ്പിക്കേണ്ടതില്ലെന്നും അവള് മിസ് ആരതി പൊടിയാണെന്നും റോബിൻ വ്യക്തമാക്കി.
ബിഗ് ബോസ് താരമായിരുന്ന റോബിനെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആളായിരുന്നു ആരതി പൊടി. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിയുകയും ചെയ്തിരുന്നു.