പോഷക സമ്പുഷ്ടമായ ഒരു പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണിത്.
വിറ്റാമിനുകളാൽ സമ്പന്നമായ ഡ്രാഗൺ ഫ്രൂട്ട് ചർമ്മ സംരക്ഷണത്തിന് മികച്ചതാണ്.
ഡ്രാഗൺ ഫ്രൂട്ടിൽ അവശ്യ ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് പൊട്ടാസ്യം, കാൽസ്യം എന്നിവ അസ്ഥികളുടെ ആരോഗ്യം മികച്ചതായി നിലനിർത്താൻ സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് വിറ്റാമിൻ സിയുടെ നല്ല ഉറവിടമായതിനാൽ, പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ട് നാരുകളുടെ നല്ല ഉറവിടമാണ്. രക്തസമ്മർദ്ദം നിയന്ത്രിച്ച് നിർത്തുന്നതിനും ഹൃദയത്തിന്റെ ആരോഗ്യത്തിനും ഇത് മികച്ചതാണ്.
ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്ട്രോളും കൊഴുപ്പും വളരെ കുറവാണ്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഡ്രാഗൺ ഫ്രൂട്ട് നല്ലതാണ്.