Immunity: മഴക്കാലത്ത് രോഗപ്രതിരോധശേഷി വർധിപ്പിക്കാം... ഈ പാനീയങ്ങൾ മികച്ചത്

മഴക്കാലത്ത് വിവിധ രോഗങ്ങളും അണുബാധകളും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന പാനീയങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.

  • Jul 20, 2024, 21:07 PM IST
1 /6

മഴക്കാലത്ത് രോഗപ്രതിരോധശേഷി മികച്ചതാക്കേണ്ടത് പ്രധാനമാണ്. കാരണം, മഴക്കാലത്ത് വിവിധ അണുബാധകളും രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

2 /6

തുളസി നിരവധി ആരോഗ്യ ഗുണങ്ങളുള്ള സസ്യമാണ്. ഇത് ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെ പോരാടുന്നു.

3 /6

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ആൻറി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഇഞ്ചിയിൽ അടങ്ങിയിരിക്കുന്നു. ഇത് ജലദോഷം, ചുമ തുടങ്ങിയ മഴക്കാല രോഗങ്ങൾക്കെതിരെ പോരാടുന്നതിന് ശരീരത്തെ സജ്ജമാക്കുന്നു.

4 /6

കറുവപ്പട്ടയിൽ ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങളുണ്ട്. ഇത് മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന പനിയെ ചെറുക്കാൻ സഹായിക്കുന്നു.

5 /6

വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ആപ്പിൾ സിഡെർ വിനെഗർ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.

6 /6

നെല്ലിക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആൻറി ഓക്സിഡൻറുകളും അടങ്ങിയിരിക്കുന്നു. ഇത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് മികച്ചതാണ്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola