Droupadi Murmu: രാജ്യത്തിന്‍റെ 15-ാം രാഷ്ട്രപതിയായി ദ്രൗപതി മുർമു, സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ ചിത്രങ്ങള്‍ കാണാം

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദ്രൗപതി മുർമു രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിയുമാണ്‌  ദ്രൗപതി മുർമു 

ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. ദ്രൗപതി മുർമു രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിയുമാണ്‌  ദ്രൗപതി മുർമു 

1 /6

സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും ദ്രൗപതി മുർമുവും സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി  ആചാരപരമായ ഘോഷയാത്രയോടെയാണ്  പാർലമെന്‍റില്‍ എത്തിയത്.  സഹോദര ഭാര്യ നല്‍കിയ സാന്താള്‍ സാരിയില്‍ പ്രൗഢയായാണ് ദ്രൗപതി മുര്‍മു എത്തിയത്. വെള്ള നിറത്തില്‍ പച്ച, മെറൂണ്‍ ബോര്‍ഡറുള്ള സാരിയാണ് രാജ്യത്തെ ഏറ്റവും ഉയർന്ന ഭരണഘടനാ പദവിയിലേയ്ക്ക് ചുവടു വയ്ക്കുന്ന ദിവസം അവര്‍ അണിഞ്ഞിരുന്നത്.    

2 /6

പാർലമെന്‍റിന്‍റെ  സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ ചീഫ് ജസ്റ്റിസ് എൻ വി രമണ രാഷ്ട്രപതിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

3 /6

ഭരണ പ്രതിക്ഷ നേതാക്കള്‍, മുഖ്യമന്ത്രിമാർ,  തുടങ്ങി നിരവധി അംഗങ്ങൾ ചടങ്ങില്‍ പങ്കെടുത്തു.    

4 /6

രാഷ്ട്രപതി ഭവന്‍റെ  അങ്കണത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആചാരപരമായ സല്യൂട്ട് സ്വീകരിക്കുന്നു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇവർക്കൊപ്പമുണ്ടായിരുന്നു  

5 /6

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെയും പ്രഥമ വനിത സവിത കോവിന്ദിനെയും ദ്രൗപതി മുർമു സന്ദര്‍ശിച്ചു.  

6 /6

സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി,  ദ്രൗപതി മുർമു രാജ്ഘട്ടിലെത്തി  പുഷ്പചക്രം അര്‍പ്പിച്ചു. 

You May Like

Sponsored by Taboola