ബഹിരാകാശ വിദഗ്ധരല്ലാത്ത ആദ്യ സംഘത്തിലെ നാലുപേരെയും വഹിച്ച റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചു. ഇന്ന് പുലർച്ചെ ഇന്ത്യൻ സമയം 5:30 നായിരുന്നു വിക്ഷേപണം. ദൗത്യത്തിൽ 2 സ്ത്രീകളും 2 പുരുഷൻന്മാരുമടങ്ങുന്ന വിനോദസഞ്ചാര സംഘമാണ് ഉള്ളത്.
ഇന്‍സ്പിരേഷന്‍ 4 സംഘത്തിന്‍റെ ലക്ഷ്യം വെറുതെ മിനുട്ടുകള്‍ എടുത്ത് ബഹിരാകാശം തൊട്ടുവരിക എന്നതല്ല മറിച്ച് മൂന്നുദിവസം ഇവര്‍ ഭൂമിയെ വലം വയ്ക്കും. മൂന്ന് ദിവസത്തിന് ശേഷം യാത്രികര്‍ സഞ്ചരിച്ച ഡ്രാഗണ്‍ ഫ്ലോറിഡ തീരത്തിനടുത്ത് തിരിച്ചെത്തും
ശതകോടീശ്വരനായ ഇ-കൊമേഴ്സ് എക്സിക്യൂട്ടീവ്, അമേരിക്കൻ സ്ഥാപകനും സാമ്പത്തിക സേവന സ്ഥാപനമായ ഷിഫ്റ്റ് 4 പേയ്മെന്റ്സ് ഇങ്കിന്റെ ചീഫ് എക്സിക്യൂട്ടീവുമായ ജേർഡ് ഐസക്മാന്റെ (Jared Isaacman) നേതൃത്വത്തിലുള്ള അമേച്വർ ബഹിരാകാശ യാത്രികരുടെ കൂട്ടം കേപ് കാനാവറലിലെ കെന്നഡി സ്പേസ് സെന്ററിൽ (Kennedy Space Center) നിന്ന് ഇരുണ്ട ആകാശത്തിലൂടെ പറന്നുയർന്നു.
മുപ്പത്തെട്ടുകാരനായ ജാറെദ് അടക്കം മൂന്നുപേരാണ് സംഘത്തിലുള്ളത്. സംഘത്തിലെ ശ്രദ്ധേയ ക്യാന്‍സറിനെതിരെ പൊരുതി ജയിച്ച ഫിസിഷ്യനായ ഹെയ്ലി എന്ന 29 കാരിയാണ്. ഇവരുടെ കാലിലെ ഒരു എല്ല് ക്യാന്‍സര്‍ ബാധിച്ച് നീക്കം ചെയ്തിട്ടുണ്ട്. അവിടെ കൃത്രിമ എല്ല് ഘടിപ്പിച്ചാണ് ഇവര്‍ ജീവിക്കുന്നത്. സംഘത്തിലെ മറ്റുള്ളവർ അമ്പത്തിയൊന്നുകാരിയായ സിയാന്‍ പ്രൊക്റ്റര്‍ യുഎസ് വ്യോമസേന മുന്‍ പൈലറ്റും 42 വയസുകാരനുമായ ക്രിസ് സെംബ്രോസ്കി എന്നിവരാണ്. മൂന്ന് ദിവസം ഭൂമിയെ വലം വെയ്‌ക്കുന്ന സംഘം ശനിയാഴ്ച മടങ്ങിയെത്തും.