Bad habits: ഈ ശീലങ്ങൾ നിങ്ങളുടെ ആരോ​ഗ്യം നശിപ്പിക്കും; ഉടൻ ഒഴിവാക്കേണ്ട അഞ്ച് തെറ്റായ ശീലങ്ങൾ ഇവയാണ്

നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പലതരം ദുശ്ശീലങ്ങൾ അറിഞ്ഞോ അറിയാതെയോ നാം ചെയ്യുന്നുണ്ട്. ഇത് നമ്മുടെ ആരോഗ്യത്തിന് ഗുരുതരമായ ദോഷം വരുത്തും.

  • Jul 23, 2023, 18:50 PM IST

ചില ശീലങ്ങൾ നമ്മുടെ ലക്ഷ്യങ്ങൾ നേടാനും നമ്മെ മികച്ചതാക്കാനും സഹായിക്കുന്നു. ചില ശീലങ്ങൾ നമുക്ക് ദോഷം ചെയ്യുന്നു. അത് നമ്മുടെ ആരോഗ്യവും ക്ഷേമവും നഷ്ടപ്പെടുത്തും. ഉടൻ തന്നെ ഒഴിവാക്കേണ്ട ചില മോശം ശീലങ്ങൾ ഇവയാണ്.

 

1 /5

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക: നല്ല ആരോഗ്യം നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ചർമ്മത്തെ മൃദുലമായി നിലനിർത്താനും ശരീരത്തെ തണുപ്പിക്കാനും പേശികളെയും സന്ധികളെയും നന്നായി പ്രവർത്തിക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ വൃക്കകൾ വഴി ശുദ്ധീകരിക്കാനും ആവശ്യത്തിന് ജലാംശം പ്രധാനമാണ്.

2 /5

ശരിയായ ഉറക്കത്തിന്റെ അഭാവം: ശരിയായ ഉറക്കം ലഭിക്കാത്തത് വിവിധ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കും. ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദ്ദം, വൃക്കരോഗം, പ്രമേഹം, സ്ട്രോക്ക്, പൊണ്ണത്തടി, വിഷാദം എന്നിവയുൾപ്പെടെ നിരവധി വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുമായി ഉറക്കക്കുറവ് ബന്ധപ്പെട്ടിരിക്കുന്നു.  

3 /5

വ്യായാമം ചെയ്യാതിരിക്കുക: വ്യായാമത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. ശരീരഭാരം നിയന്ത്രിക്കാൻ വ്യായാമം സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. അസ്ഥികൾ, പേശികൾ, ഹൃദയം, ശ്വാസകോശം എന്നിവ ശക്തിപ്പെടുത്തുന്നു. നന്നായി ഉറങ്ങാൻ നിങ്ങളെ സഹായിക്കുന്നു. മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു എന്നിങ്ങനെ വ്യായാമത്തിന് നിരവധി ​ഗുണങ്ങൾ ഉണ്ട്.  

4 /5

രാത്രി വൈകി ഭക്ഷണം കഴിക്കുക: ഉറക്കസമയത്തിന് തൊട്ടുമുൻപ് അത്താഴം കഴിക്കുന്നത് ദഹനത്തെ ബാധിക്കുമെന്ന് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നു. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കും. രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്നത് ആസിഡ് റിഫ്ലക്സിനെ കൂടുതൽ വഷളാക്കുന്നു.

5 /5

അശ്രദ്ധമായ ഭക്ഷണ ശീലം: അശ്രദ്ധമായി ഭക്ഷണം കഴിക്കുന്നത് ഉയർന്ന ശരീരഭാരവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഗവേഷകർ പറയുന്നു. ടിവിയോ കമ്പ്യൂട്ടറോ നോക്കി ഭക്ഷണം കഴിക്കുന്നത് ഇത്തരത്തിൽ അശ്രദ്ധമായ ഭക്ഷണ ശീലമാണ്.

You May Like

Sponsored by Taboola