ആർആർആർ ഗോൾഡൻ ഗ്ലോബ് അവാർഡ് നേടിയത് ഇന്ത്യയ്ക്ക് അഭിമാന നിമിഷമാണ്. ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനം ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിൽ മികച്ച ഒറിജിനൽ ഗാനമായി തെരഞ്ഞെടുക്കപ്പെട്ടു.
ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമായി സംഗീതസംവിധായകൻ എംഎം കീരവാണി.
ട്രോഫി ഏറ്റുവാങ്ങിയ ശേഷം എംഎം കീരവാണി പ്രസംഗിക്കുന്നു. തന്നിൽ വിശ്വസിച്ചതിന് സംവിധായകൻ എസ്എസ് രാജമൗലിയോട് അദ്ദേഹം നന്ദി പറഞ്ഞു.
മികച്ച ഒറിജിനൽ ഗാനമായി നാട്ടു നാട്ടു പ്രഖ്യാപിച്ചയുടൻ, എസ്എസ് രാജമൗലി, രാം ചരൺ, ജൂനിയർ എൻടിആർ എന്നിവർ കയ്യടിച്ച് സന്തോഷം പങ്കിടുന്നു.
ഗോൾഡൻ ഗ്ലോബ് അവാർഡിന്റെ റെഡ് കാർപെറ്റിൽ ആർആർആർ ടീം. രാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി എന്നിവർ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നു.
ആർആർആർ ടീം പുരസ്കാര ചടങ്ങിന് മുൻപായി അവരുടെ കുടുംബത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നു.
ആർആർആറിൽ എൻടിആർ ജൂനിയർ, രാം ചരൺ, അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ശ്രിയ ശരൺ, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൺ ഡൂഡി, ഒലിവിയ മോറിസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഇന്ത്യയുടെ രണ്ടാമത്തെ ഗോൾഡൻ ഗ്ലോബ് അവാർഡാണിത്. 2008-ൽ പുറത്തിറങ്ങിയ സ്ലംഡോഗ് മില്യണയർ എന്ന ചിത്രത്തിലെ 'ജയ് ഹോ' എന്ന ഗാനത്തിന് ഇന്ത്യയുടെ എആർ റഹ്മാൻ ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയിരുന്നു.