Hair care tips: മുടി കൊഴിച്ചിൽ അലട്ടുന്നോ? ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

മുടിയുടെ ആരോ​ഗ്യം, വളർച്ച എന്നിവയിൽ ഭക്ഷണക്രമം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും.

  • May 14, 2023, 12:04 PM IST
1 /5

വിറ്റാമിൻ എ ഒരു അവശ്യ പോഷകമാണ്. എന്നാൽ ഇത് വളരെ അധികമായാൽ മുടി കൊഴിച്ചിലിന് കാരണമാകും. വിറ്റാമിൻ എ സപ്ലിമെന്റുകൾ കഴിക്കുന്നുണ്ടെങ്കിൽ അവ അമിതമാകുന്നില്ലെന്ന് ഉറപ്പാക്കണം.

2 /5

സംസ്കരിച്ച പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാര വർധിക്കാൻ കാരണമാകും. ഇത് രോമകൂപങ്ങൾ ചുരുങ്ങാനും മുടികൊഴിച്ചിലുണ്ടാകാനും കാരണമാകും.

3 /5

ഉയർന്ന അളവിൽ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടികൊഴിച്ചിലിന് കാരണമാകും. അയല, ട്യൂണ തുടങ്ങിയ മെർക്കുറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കണം.

4 /5

വറുത്ത ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് എണ്ണയുടെയും സെബത്തിന്റെയും പ്രവർത്തനം വർധിപ്പിക്കും. ഇത് മുടികൊഴിച്ചിലിലേക്ക് നയിക്കും.

5 /5

അമിതമായ മദ്യപാനം ഇരുമ്പിന്റെയും സിങ്കിന്റെയും ശോഷണത്തിന് കാരണമാകും. ആരോ​ഗ്യമുള്ള മുടിക്ക് ഇരുമ്പും സിങ്കും കൃത്യമായ അളവിൽ ഉണ്ടാകേണ്ടത് പ്രധാനമാണ്.

You May Like

Sponsored by Taboola