ബോളിവുഡിലെ ഒരു പ്രമുഖ നടനാണ് സഞ്ജയ് ദത്ത് (Sanjay Dutt) ബോളിവുഡിലെ "Khalnayak" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്‍റെ ഒട്ടുമിക്ക ചിത്രങ്ങളും സൂപ്പര്‍ ഹിറ്റ് ആണ്.
ഹിന്ദി സിനിമാ താരവും രാഷ്ട്രീയ നേതാവുമായിരുന്ന സുനിൽ ദത്തിന്‍റെയും, അഭിനേത്രി നർഗീസിന്‍റെയും മകനായ സഞ്ജയ് ദത്തിന് രണ്ട് തവണ ഫിലിംഫെയർ അവാർഡ് ലഭിച്ചിട്ടുണ്ട്.
സംഭവബഹുലമായ ജീവിതമായിരുന്നു സഞ്ജയ് ദത്തിന്‍റെത്. മൂന്നു വിവാഹങ്ങള്‍, തീവ്രവാദ ബന്ധവും ആയുധം കൈവശം വച്ചതിനും ജയില്‍ ശിക്ഷ.... അങ്ങനെ പോകുന്നു അദ്ദേഹത്തിന്‍റെ ജീവിതം...
തന്‍റെ വ്യക്തിജീവിതത്തിലെ ഉയർച്ചകളും താഴ്ചകളും അദ്ദേഹത്തിന്‍റെ കരിയറിനെ ഒരിയ്ക്കലും ബാധിച്ചിട്ടില്ല, എന്ന് അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ തെളിയിക്കുന്നു....
റോക്കി ( Rocky) എന്ന ചിത്രത്തില്‍ റോക്കി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചായിരുന്നു സഞ്ജയ് ദത്തിന്‍റെ ബോളിവുഡ് അരങ്ങേറ്റം. ഈ ചിത്രത്തിന്‍റെ സംവിധാനം പിതാവ് സുനിൽ ദത്ത് ആണ് നിര്‍വ്വഹിച്ചത്. 1981 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്.
എക്കാലത്തെയും അദ്ദേഹത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രങ്ങളിലൊന്നായിരുന്നു സജന്‍ എന്നാ ചിത്രത്തിലെ അമന്‍ എന്ന കഥാപാത്രം. മാധുരി ദീക്ഷിതിനൊപ്പമുള്ള അദ്ദേഹത്തിന്‍റെ റോള്‍ ഏറെ പ്രശംസ നേടിയിരുന്നു. ലോറൻസ് ഡിസൂസയുടെ ഈ ചിത്രം 1991 ൽ പുറത്തിറങ്ങി.
ഈ ചിത്രവും സഞ്ജയ് ദത്തും തമ്മില്‍ അഭേദ്യമായ ബന്ധമാണ് ഉള്ളത്. സഞ്ജയ് ദത്തിന്‍റെ വ്യക്തിത്വവും പ്രഭാവലയവുമായി ഇപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ചുരുക്കം ചില കഥാപാത്രങ്ങളിലൊന്നാണിത്. സുഭാഷ് ഗായ് സംവിധാനം ചെയ്ത ചിത്രം 1993 ൽ പുറത്തിറങ്ങി. ജാക്കി ഷ്രോഫ്, മാധുരി ദീക്ഷിത്, രാഖി എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
സഞ്ജയ് ദത്ത്, അർഷാദ് വാർസി എന്നിവർ പ്രധാന വേഷങ്ങളില്‍ എത്തിയ മുന്നാ ഭായി MBBS ഏറെ ജനപ്രീതി നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. കോമഡിയിലൂടെ സത്യത്തിന്‍റെ മുഖം തുറന്നു കാട്ടുക യായിരുന്നു ഈ ചിത്രം. മുന്നാ ഭായിയും സർക്യൂട്ടും ഇന്നും ഏവര്‍ക്കും പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
Agneepath എന്ന സിനിമയിലെ വിളങ് കഥാപാത്രം എന്നും ആരാധകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കും. ഇത് ഇന്നുവരെയുള്ള സഞ്ജയിയുടെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു. We wish Sanjay Dutt a very Happy Birthday!