മുംബൈയിലെ കമല മില്‍സ് പരിസരത്തുണ്ടായ തീപിടുത്തത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. തീപിടുത്തം ഉണ്ടായ കൊമേഴ്സ്യല്‍ കോപ്ലക്സിലെ പബിലെ ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന 12 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. വ്യാഴാഴ്ച രാത്രിയോടെയാണ് അപകടമുണ്ടായത്. മുപ്പത്തേഴേക്കറില്‍ നിരവധി ഓഫീസുകളും ഹോട്ടലുകളും അടങ്ങുന്നതാണ് തീപ്പിടുത്തമുണ്ടായ സ്ഥലം.മോജോ ബ്രിസ്റ്റോ എന്ന ഹോട്ടലില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.