കാന്താര കണ്ട ആരു തന്നെ ലീലയെ മറക്കാൻ സാധ്യതയില്ല. എന്നാൽ ആ നാടൻ പെൺകുട്ടിക്ക് ഇത്രയും ലുക്കോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
നടി സപ്തമി ഗൗഡയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
Running around rainy Bangalore എന്നാണ് സപ്തമി ഗൗഡ ചിത്രങ്ങൾക്ക് നൽകിയിരിക്കുന്ന ക്യാപ്ഷൻ.
സപ്തമിയുടെ ചിത്രങ്ങൾ ഏതായാലും ആരാധകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.
താരത്തെ കാണാൻ ഹോളിവുഡ് നടിമാരേ പോലെയും കൊറിയൻ പെൺകുട്ടികളേയും പോലെയുണ്ടെന്നും ആരാധകർ പറയുന്നു.
കാന്താര എന്ന ഒറ്റ ചിത്രത്തിലൂടെ ആരാധകരെ സൃഷ്ടിച്ച താരമാണ് സപ്തമി ഗൗഡ.
സിനിമയിലെ ലീല എന്ന ഒറ്റ കഥാപാത്രത്തിലൂടെ താരത്തിന് നിരവധി ആരാധകരെ ലഭിച്ചു.