തെന്നിന്ത്യന്‍ ചലച്ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് കീര്‍ത്തി സുരേഷ്. ഓണാശംസകള്‍ നേര്‍ന്ന് താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്‍റെ പ്രിയപ്പെട്ട നായ്ക്കുട്ടികളെ തനി നാടന്‍ വേഷം ധരിപ്പിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്.
എല്ലാ പ്രേക്ഷകര്‍ക്കും എന്‍റെയും എന്‍റെ കുടുംബത്തിന്റെയും നായ്ക്കുട്ടികളുടെയും ഓണാശംസകള്‍ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
കേരളാ സാരിയണിഞ്ഞാണ് കീര്‍ത്തി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചുവന്ന ഷര്‍ട്ടും മുണ്ടുമാണ് നായക്കുട്ടികളുടെ വേഷം.
അജു എന്നും നൈക്കി എന്നുമാണ് കീര്‍ത്തിയുടെ രണ്ടു നായ്ക്കുട്ടികളുടെയും പേരുകള്‍. അര്‍ജ്ജുന്‍ എന്ന നായക്കുട്ടിയെയാണ് അജു എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്നത്. അജു കീര്‍ത്തിയുടെ സഹോദരി രേവതിയുടെ വളര്‍ത്തുനായയാണ്.

കീര്‍ത്തിയും സഹോദരിയും ചേര്‍ന്നാണ് ഇവയെ പരിപാലിക്കുന്നതും കുളിപ്പിക്കുന്നതും എല്ലാം.