ഇരുപത്തിനാലാം ജന്മദിനം ആഘോഷിച്ച് ഫ്രാൻസിന്റെ സൂപ്പർ താരം കൈലിയൻ എംബാപ്പേ. ലയണൽ മെസ്സിയെ പിന്തള്ളി ഖത്തർ വേൾഡ് കപ്പിൽ എട്ട് ഗോളുകളോടെ ഗോൾഡൻ ബൂട്ട്' സ്വന്തമാക്കിയിരുന്നു ഈ ഇരുപത്തിനാലുകാരൻ. 1996ന് ശേഷം ലോകകപ്പ് ഫൈനലിൽ ഹാട്രിക് നേടുന്ന ആദ്യ ഫുട്ബോൾ താരമെന്ന നേട്ടവും എംബാപ്പേ സ്വന്തമാക്കി.