Shukra Budh Yuti 2022: ബുധൻ ശുക്രൻ സംയോഗം: ഈ 3 രാശിക്കാർക്ക് ലഭിക്കും ശുഭ ഫലങ്ങൾ

Lakshmi Narayan Yog:  നവംബർ 11 ന് ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. ശുക്രന്റെ ഈ രാശിമാറ്റത്തിലൂടെ ലക്ഷ്മീ നാരായണ രാജയോഗം സൃഷ്ടിക്കും.

Lakshmi Narayan Yog: ജ്യോതിഷ പ്രകാരം ഓരോ ഗ്രഹവും നിശ്ചിത സമയങ്ങളിൽ രാശി മാറും. ഈ ഗ്രഹസംക്രമണം 12 രാശികളേയും ബാധിക്കുന്ന ശുഭ, അശുഭ യോഗങ്ങൾ നൽകും.  നവംബർ 11 ന് അതായത് നാളെ ശുക്രൻ വൃശ്ചിക രാശിയിൽ പ്രവേശിക്കും. മാത്രമല്ല രണ്ട് ദിവസം കഴിഞ്ഞ് അതായത് നവംബർ 13 ന് ബുധനും വൃശ്ചിക രാശിയിലേക്ക് പ്രവേശിക്കും. ഇത് ലക്ഷ്മീ നാരായണ യോഗം സൃഷ്ടിക്കും.

1 /3

ബുധൻ-ശുക്രൻ കൂടിച്ചേരലിലൂടെ രൂപപ്പെടുന്ന ലക്ഷ്മി നാരായണ രാജയോഗം തുലാം രാശിക്കാർക്ക് ശുഭ ഫലങ്ങൾ നൽകും. ഇവർക്ക് ഈ സമയം വൻ ധനലാഭമുണ്ടാക്കും. വരുമാനം വർദ്ധിക്കും. കിട്ടാതിരുന്ന ധനം ലഭിക്കും.  ബിസിനസിൽ ലാഭം ഉണ്ടാക്കും. സാമ്പത്തിക സ്ഥിതി ശക്തമാകും. നിക്ഷേപത്തിന് നല്ല സമയം. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും.  

2 /3

ശുക്ര-ബുധ സംക്രമം കൊണ്ട് രൂപപ്പെടുന്ന ലക്ഷ്മീ നാരായണ രാജയോഗം മകരം രാശിക്കാർക്കും വളരെയധികം ഗുണം ചെയ്യും. അവരുടെ വരുമാനത്തിൽ വലിയ വർധനവുണ്ടാക്കും. ജോലി ചെയ്യുന്നവരുടെ ശമ്പളം വർധിച്ചേക്കാം. ബിസിനസിൽ ലാഭം വർദ്ധിക്കും. പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കപ്പെടും. ഓഹരി വിപണി, ലോട്ടറി എന്നിവയിലൂടെ പണം ലഭിക്കാൻ യോഗം. ഈ സമയത്ത് നിങ്ങളുടെ പഴയ ആഗ്രഹങ്ങൾ നിറവേറ്റാൻ കഴിയും.  

3 /3

ശുക്രന്റെയും ബുധന്റെയും കൂടിച്ചേരൽ സൃഷ്ടിക്കുന്ന ലക്ഷ്മീ നാരായണ യോഗം കുംഭ രാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ജോലിയിലും ബിസിനസിലും ഇവർക്ക് നേട്ടമുണ്ടാകും ഒപ്പം വൻ പുരോഗതിയും.  വരുമാനം വർദ്ധിക്കും. സാമ്പത്തിക നേട്ടം മൂലം സാമ്പത്തിക സ്ഥിതി ശക്തമാകും. പുതിയ ജോലി ലഭിക്കുന്നതിനുള്ള ശക്തമായ സാധ്യത. വീടോ കാറോ വാങ്ങാം. കുടുംബത്തിൽ സന്തോഷം വർദ്ധിക്കും.

You May Like

Sponsored by Taboola