ഏവിയേഷൻ റാങ്കിംഗ് വെബ്‌സൈറ്റ് 'സ്‌കൈട്രാക്‌സ്' അടുത്തിടെ ലോകത്തെ മികച്ച വിമാനത്താവളങ്ങളുടെ പട്ടിക പുറത്തിറക്കി. യാത്രക്കാർ നൽകുന്ന റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് ഈ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
ഉപഭോക്തൃ സംതൃപ്തി സർവേയുടെ അടിസ്ഥാനത്തിലാണ് 'സ്‌കൈട്രാക്‌സ്' വേൾഡ് എയർപോർട്ട് പുരസ്കാരങ്ങൾ തീരുമാനിക്കുന്നത്.
ലോകത്തിലെ ഏറ്റവും മികച്ച വിമാനത്താവളങ്ങളുടെ വാർഷിക റാങ്കിംഗിൽ സിംഗപ്പൂരിലെ ചാംഗി എയർപോർട്ട് ഒന്നാംസ്ഥാനം നിലനിർത്തി.
ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം രണ്ടാം സ്ഥാനത്താണ്.
2023ലെ സ്‌കൈട്രാക്‌സിന്റെ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംനേടിയ ടോക്കിയോയിലെ ഹനേദ അന്താരാഷ്ട്ര വിമാനത്താവളം മൂന്നാം സ്ഥാനത്താണ്.
ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇന്റർനാഷണൽ എയർപോർട്ടിന് നാലാമത്തെ മികച്ച വിമാനത്താവളമായി.
ലോകത്തിന്റെ ഫാഷൻ തലസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന പാരീസിലെ ചാൾസ് ഡി ഗല്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനാണ് അഞ്ചാം സ്ഥാനം.
നൂറ്റാണ്ടിലെ ഏറ്റവും വിനാശകരമായ ഭൂകമ്പമാണ് 2023ൽ തുർക്കിയിൽ ഉണ്ടായത്. ഇസ്താംബുൾ വിമാനത്താവളം ആറാം സ്ഥാനത്താണ് എന്നത് തുർക്കിയെ സംബന്ധിച്ചിടത്തോളം സന്തോഷകരമായ കാര്യമാണ്.
സ്‌കൈട്രാക്‌സിന്റെ 2023 ലെ പട്ടികയിൽ ജർമ്മനിയിലെ മ്യൂണിച്ച് എയർപോർട്ട് ഏഴാം സ്ഥാനം നേടി ആദ്യ പത്തിൽ ഇടംനേടി.
സ്വിറ്റ്‌സർലൻഡിലെ സൂറിച്ച് വിമാനത്താവളത്തിനാണ് എട്ടാം സ്ഥാനം ലഭിച്ചത്.
ജപ്പാനിലെ നരിറ്റ ഇന്റർനാഷണൽ എയർപോർട്ട് മികച്ച വിമാനത്താവളങ്ങളുടെ എണ്ണത്തിൽ ഒമ്പതാം സ്ഥാനത്താണ്.
സ്പെയിനിലെ മാഡ്രിഡ്-ബരാജാസ് എയർപോർട്ടാണ് പത്താം സ്ഥാനം നേടിയത്.