ചുവപ്പിൽ കിടു ലുക്കിൽ മംമ്ത മോഹൻദാസ്, കണ്ണെടുക്കാതെ ആരാധകർ!

അഭിനയത്രിയായും ഗായികയായും സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ മംമ്ത സിനിമയിൽ ചെയ്ത ഫലിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും 

1 /5

 ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യുകയും ചെയ്യും. ഇപ്പോഴുള്ള നടിമാരിൽ കോമഡി കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളുകൂടിയാണ് മംമ്ത. യുവനടിമാരിൽ പലർക്കും കോമഡി ചെയ്യാൻ പറ്റാത്തിടത്താണ് മംമ്ത കൈയടികൾ വാരിക്കൂട്ടുന്നത്.

2 /5

 2 കണ്ടറീസ്, മൈ ബോസ് എന്നീ സിനിമകളിലെ കോമഡി നായിക റോളുകൾ മാത്രം മതി മംമ്തയെ മറ്റു നടിമാരിൽ നിന്ന് ഏറെ വ്യത്യസ്തയാക്കി മാറ്റുന്നത്. മലയാളത്തിൽ മാത്രമല്ല, തമിഴിലും തെലുങ്കിലും കന്നഡയിലും മംമ്ത അഭിനയിച്ചിട്ടുണ്ട്.

3 /5

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ തൊട്ട് ഇന്നത്തെ തലമുറയിലെ താരങ്ങളുടെ നായികയായി വരെ മംമ്ത അഭിനയിക്കുന്നുണ്ട്. പാസഞ്ചർ, കഥ തുടരുന്നു എന്നീ സിനിമകളാണ് മംമ്തയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്. 

4 /5

ബാബ കല്യാണി, ബിഗ് ബി, അൻവർ, കാർബൺ, ഫോറൻസിക്, ഭ്രമം, മ്യാവു, ജന ഗണ മന തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്.  ഈ കഴിഞ്ഞ ദിവസങ്ങളിൽ മംമ്ത മാലിദ്വീപിൽ പോയിരിക്കുകയിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന ശേഷവും മംമ്തയുടെ മാലിദ്വീപ് ചിത്രങ്ങൾ പുറത്തുവന്നുകൊണ്ടേയിരിക്കുകയാണ്. 

5 /5

ചുവപ്പ് നിറത്തിലെ സ്വിം ഡ്രെസ്സിലുള്ള മംമ്തയുടെ പുതിയ ചിത്രങ്ങൾ, ചങ്കി മാത്യു എന്ന മാലിദ്വീപിലുള്ള ഫോട്ടോഗ്രാഫർ ഇപ്പോൾ പങ്കുവച്ചിരിക്കുകയാണ്. മികച്ച പ്രതികരണമാണ് മംമ്തയുടെ ആരാധകരിൽ നിന്ന് ലഭിച്ചിട്ടുള്ളത്.

You May Like

Sponsored by Taboola