19 മിനിറ്റില്‍ നോയിഡയില്‍ നിന്നും തെക്കന്‍ ഡല്‍ഹിയിലെത്താം, മെട്രോ മജന്ത ലൈനിന്‍റെ 10 പ്രധാന ഘടകങ്ങള്‍

  • Dec 26, 2017, 17:00 PM IST
1 /10

ഡൽഹി മെട്രോയുടെ പുതിയതായി നിർമ്മിച്ച മജന്ത ലൈന്‍ ഇന്ന് മുതല്‍ സര്‍വ്വീസ് ആരംഭിച്ചു.  ഡിസംബര്‍ 25 ന് ആണ് പ്രധാനമന്ത്രി മജന്ത ലൈൻ ഉദ്ഘാടനം ചെയ്തത്.  12.64 കിലോമീറ്റര്‍ നീളമുള്ള ഈ ലൈന്‍ നോയിഡയിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കാല്‍ക്കാജി മന്ദിര്‍ വരെയാണ്.  

2 /10

12.64 കിലോമീറ്റര്‍ നീളമുള്ള  ഈ ലൈനില്‍ 9 സ്റ്റേഷന്‍ ആണുള്ളത്.  ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, ഓഖ്‌ല ബെര്‍ട്സ് സാന്‍ഞ്ച്വറി, കാളിന്ദി കുഞ്ച്, ജസോല വിഹാര്‍ ശാഹീന്‍ ബാഗ്‌, ഒഖ് ല വിഹാര്‍, ജാമിയാ മില്ലിയാ ഇസ്ലാമിയാ, സുഖ്ദേവ് വിഹാര്‍, ഓഖല എന്‍എസ്ഐസി, കാല്‍ക്കാജി മന്ദിര്‍ ഇവയാണ് ആ ഒന്‍പത് സ്റ്റേഷനുകള്‍.

3 /10

ഈ ലൈന്‍ തുടങ്ങുന്നതിന് മുന്‍പ് ആളുകള്‍ക്ക് ബോട്ടാണിക്കല്‍ ഗാര്‍ഡനില്‍ നിന്നും കാല്‍ക്കാജി മന്ദിര്‍ വരെ നേരിട്ട് യാത്ര പറ്റില്ലായിരുന്നു.  25 മിനിറ്റ് യാത്ര ചെയ്ത് മണ്ടി ഹൌസില്‍ ഇറങ്ങി അവിടന്ന് വേറെ മെട്രോ പിടിക്കേണ്ട അവസ്ഥയായിരുന്നു.  അങ്ങനെ കാല്‍ക്കാജി അമ്പലത്തിലെത്താന്‍ ഏകദേശം ഒരു മണിക്കൂര്‍ വേണ്ടി വന്നിരുന്നു.   ഇപ്പോള്‍ വെറും 19 മിനിറ്റ് മതി.

4 /10

മജന്താ ലൈന്‍ കൊണ്ട് ഫരിദാബാദ് യാത്ര ചെയ്യുന്നവര്‍ക്കും ഉപയോഗമാണ്.  അവര്‍ക്ക് കാല്‍ക്കാജി മന്ദിറില്‍ ലൈന്‍ മാറി നേരെ ഫരിദാബാദ് ലൈന്‍ പിടിച്ച് പോകാം.    

5 /10

മജന്താ ലൈന്‍ മൊത്തം ശരിയാകുമ്പോള്‍ ഗുഡ്ഗാവ് പോകുന്നവര്‍ക്കും ഉപയോഗമാകും.  

6 /10

ഈ ട്രെയിന്‍ രണ്ട് മൂന്ന് വര്‍ഷം ഡ്രൈവര്‍ ഓടിക്കും അതിനുശേഷം ഡ്രൈവര്‍ ഇല്ലാതെയായിരിക്കും ഈ റൂട്ടില്‍ ഓടുന്നത്. 

7 /10

ഈ ലൈനില്‍ വൈ-ഫൈ കൂടാതെ യുഎസ്ബി പോര്‍ട്ടും ഉപയോഗിക്കാന്‍ സാധിക്കും  

8 /10

മെട്രോ സ്റ്റേഷനില്‍ 2 മിനിറ്റ് കാത്തുനില്‍ക്കണ്ട.  ഇവിടെ 90 സെക്കന്റ് ഇടവിട്ട്‌ ട്രെയിന്‍ വരും  

9 /10

ഈ ലൈനില്‍ ലണ്ടനിലോക്കെയുള്ളപോലെ ഓട്ടോമെട്ടിക് ഫ്ലാറ്ഫോരം സ്ക്രീന്‍ ഡോര്‍ ഉണ്ടായിരിക്കും  

10 /10

ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ സ്റ്റേഷന്‍ ഡല്‍ഹിയ്ക്ക് പുറത്തെ ആദ്യത്തെ ഇന്റര്‍ ചെയിന്‍ഞ്ചബിള്‍ സ്റ്റേഷന്‍ ആണ്

You May Like

Sponsored by Taboola