പർവതങ്ങളും താഴ്വരകളും മനോഹരമായ പ്രകൃതിദൃശ്യങ്ങൾ പ്രധാനം ചെയ്യുന്നു. മനോഹരമായ താഴ്‌വരകളാൽ സമ്പന്നമാണ് ഇന്ത്യ. നിങ്ങളുടെ ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇന്ത്യയിലെ ഒമ്പത് താഴ്‌വരകളുടെ ഒരു ലിസ്റ്റ് ഇവിടെ പങ്കുവെക്കുന്നു.
1982 ലാണ് വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക് സ്ഥാപിതമായത്. ഉത്തരാഖണ്ഡിലെ ചമോലിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വാലി ഓഫ് ഫ്ലവേഴ്സ് നാഷണൽ പാർക്ക്, അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ മൃഗങ്ങളുടെ ആവാസ കേന്ദ്രമാണ്.
അരുണാചൽ പ്രദേശിലെ ലോവർ സുബൻസിരി ജില്ലയുടെ ഒരു പട്ടണമാണ് സിറോ വാലി. ഇറ്റാനഗറിൽ നിന്ന് 115 കിലോമീറ്റർ അകലെയാണ് സിറോ.
സിക്കിം സംസ്ഥാനത്തിലെ വടക്കൻ സിക്കിം ജില്ലയിലാണ് യംതാങ് വാലി. ഹിമാലയൻ പർവതങ്ങളാൽ ചുറ്റപ്പെട്ട, പുൽമേടുളാൽ സുന്ദരമായ പ്രദേശമാണ് യംതാങ് വാലി അല്ലെങ്കിൽ സിക്കിം വാലി ഓഫ് ഫ്ലവേഴ്‌സ് സാങ്ച്വറി.
ഹിമാചൽ പ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹിമാലയത്തിലെ ഉയർന്ന പ്രദേശമാണ് സ്പിതി.
സൈലന്റ് വാലി ദേശീയോദ്യാനം കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്. നീലഗിരി മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിന്റെയും മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിന്റെയും തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയുടെയും അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
ലഡാക്കിലെ ഒരു ചരിത്ര പ്രദേശമാണ് ദുമ്ര എന്നും വിളിക്കപ്പെടുന്ന നുബ്ര. വിദേശ പൗരന്മാർക്ക് നുബ്ര സന്ദർശിക്കാൻ സംരക്ഷിത പ്രദേശ പെർമിറ്റ് ആവശ്യമാണ്. 2017 ഏപ്രിൽ ഒന്ന് മുതൽ ഇന്ത്യൻ പൗരന്മാർക്കും ഈ പ്രദേശം സന്ദർശിക്കാൻ ഇന്നർ ലൈൻ പെർമിറ്റ് ആവശ്യമാണ്.
കശ്മീർ താഴ്‌വരയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ഹിമാലയൻ ഉപ താഴ്‌വരയാണ് ലിഡർ വാലി. ശ്രീനഗറിൽ നിന്ന് 62 കിലോമീറ്റർ തെക്കുകിഴക്കും അനന്തനാഗ് പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുകിഴക്കായുമാണ് താഴ്‌വരയിലേക്കുള്ള പ്രവേശന കവാടം. അമർനാഥ് യാത്രയുടെ ബേസ് ക്യാമ്പായ പഹൽഗാം പട്ടണമാണ് ഈ താഴ്വരയുടെ കേന്ദ്രബിന്ദു.
ഹിമാചൽ പ്രദേശിൽ പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നദീതടമാണ് കാൻഗ്ര വാലി. ഇത് ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. കാൻഗ്ര ജില്ലയുടെ ആസ്ഥാനവും താഴ്‌വരയിലെ പ്രധാന നഗരവുമാണ് ധർമശാല. ഹിമാചൽ പ്രദേശിലും ഇന്ത്യയിലും ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ഹിൽ സ്റ്റേഷനുകളിൽ ഒന്നാണ് ധർമശാല.
വിശാഖപട്ടണത്ത് നിന്ന് 111 കിലോമീറ്റർ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലെ ഒരു ഹിൽ സ്റ്റേഷനാണ് അരക്കു വാലി. ആന്ധ്രയിലെ ഊട്ടിയെന്നും അരക്കു വാലി അറിയപ്പെടുന്നു. കാപ്പിത്തോട്ടങ്ങൾ നിറഞ്ഞ പ്രദേസമാണിത്.