Mridula vijay: ഹൽദി ചിത്രങ്ങൾ പങ്കുവെച്ച് മൃദുല വിജയ്, ചിത്രങ്ങൾ വൈറലാകുന്നു

മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് മൃദുല വിജയ്‌യും യുവകൃഷ്ണയും. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ഹല്‍ദി ചടങ്ങുകളും വൈറലായിരിക്കുകയാണ്.

മഞ്ഞ നിറത്തിലെ സിൽക്ക് ലെഹങ്കയും ധുപ്പട്ടയുമാണ് ഹൽദി ചടങ്ങിന് വേണ്ടി മൃദുല തിരഞ്ഞെടുത്തത്. താനൂസ് കൗച്ചറാണ് താരത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. 

1 /7

മലയാളി കുടുംബപ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ താരങ്ങളാണ് മൃദുല വിജയ്‌യും യുവകൃഷ്ണയും. ഇരുവരുടേയും വിവാഹ നിശ്ചയ ചിത്രങ്ങള്‍ നേരത്തേ വൈറലായിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും ഹല്‍ദി ചടങ്ങുകളും വൈറലായിരിക്കുകയാണ്.

2 /7

സീ കേരളത്തിലെ പൂക്കാലം വരവായി എന്ന സീരിയലിലാണ് ഇപ്പോൾ മൃദുല അഭിനയിക്കുന്നത്. 

3 /7

ടെലിവിഷൻ പരമ്പകളിലൂടെ തന്നെ മലയാളികൾക്ക് സുപരിചിതനായ യുവകൃഷ്ണയുമായി വിവാഹിതയാവാൻ പോവുകയാണ് മൃദുല. 

4 /7

ഡിസംബറിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. 6 മാസത്തിന് ശേഷം വിവാഹം ഉണ്ടെന്ന് ഇരുവരും അന്ന് പറഞ്ഞിരുന്നു.

5 /7

വിവാഹത്തിന് മുന്നോടിയായുള്ള ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ ഇപ്പോൾ ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്.   

6 /7

ഈ മാസം ജൂലായ് 8-നാണ് യുവകൃഷ്ണ മൃദുലയുടെ കഴുത്തിൽ താലി ചാർത്താൻ പോകുന്നത്.  ഇക്കാര്യം ഇരുവരും സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് അറിയിച്ചത്.  

7 /7

കൊവിഡ് സാഹചര്യങ്ങൾ ഇപ്പോഴും ഉള്ളതിനാൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുക്കുന്ന ചടങ്ങ് മാത്രമായിരിക്കും.

You May Like

Sponsored by Taboola