Samanthas New Post Reply To Naga Chaithanya: നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു? വൈറലാകുന്ന സാമന്തയുടെ പോസ്റ്റ് നാ​ഗയ്ക്കുള്ള മറുപടിയോ?

Naga Chaitanya and Shobhita Dhulipala Marriage: സിനിമാ താരങ്ങൾ തമ്മിലുളള വിവാഹവും വിവാഹ മോചനവുമെല്ലാം എന്നും സോഷ്യൽ  മീഡിയയിലെ ചർച്ചാ വിഷയങ്ങളാണ്. അത്തരത്തിൽ ആരാധകർ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ താര വിവാഹവും വിവാഹ മോചനവുമാണ് നടി സാമന്ത റൂത്ത് പ്രഭുവിന്റേയും നടൻ നാ​ഗ ചൈതന്യയുടേയും. . 

 

എല്ലാവർക്കും ഒരു പാട് ഇഷ്ടമുള്ള താരജോഡികളാണ് ഇരുവരും. വിവാഹ ബന്ധം വേർപെടുത്തിയ ശേഷവും സോഷ്യൽ മീഡിയയിൽ താരങ്ങളെ സംബന്ധിച്ചുള്ള വാർത്തകൾ പ്രചരിക്കാറുണ്ട്. അത്തരത്തില്‌ കഴിഞ്ഞ കുറച്ച് നാളുകളായി എത്തുന്ന റൂമർ ആണ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും വിവാഹിതരാകുന്നു എന്നുള്ളത്. 

1 /5

ഇരുവരും തമ്മിൽ ഡേറ്റിങ്ങിൽ ആണെന്നും വിവാഹം ഉടനെയുണ്ടാകും എന്ന തരത്തിലും വാർത്തകൾ എത്തുന്നുണ്ട്. ഇതിന് ആക്കം കൂട്ടുന്ന തരത്തിൽ മാസങ്ങൾക്ക് മുമ്പ് നാഗ ചൈതന്യയും ശോഭിത ധൂലിപാലയും ഒന്നിച്ച് യാത്ര പോയതിന്റെ ചില ഫോട്ടോകളും പ്രചരിച്ചിരുന്നു. ഇതോടെ ആരാധകർ ഈ ബന്ധം ഏകദേശം ഉറപ്പിച്ച മട്ടിലാണ്.   

2 /5

ഇതിനിടെയാണ് നടി സാമന്ത റൂത്ത് പ്രഭു തന്റെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോൾ വൈറലായി മാറുന്നത്. തൻ്റെ 37-ാം പിറന്നാൾ ആഘോഷിക്കാൻ ഏഥൻസിലെത്തിയ സാമന്ത ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയായി പങ്കുവെച്ച വാചകങ്ങളിലെ അർത്ഥം തേടി പോയ ആരാധകർ അത് നാ​ഗ ചൈതന്യയ്ക്കുള്ള മറുപടിയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.   

3 /5

''Don't Ever Lose yo Taurus'' എന്നാണ് സാമന്ത ഇൻസ്റ്റ​ഗ്രാമിൽ സ്റ്റോറിയാക്കിയത്. ജാതകത്തിൽ സാമന്തയുടെ രാശി ഇടവം ആണ്. ഇടവ രാശിക്കാർക്ക് മനഃശക്തി, ഒരിക്കലും ഉപേക്ഷിക്കാത്ത സ്നേഹം, ആത്മവിശ്വാസം, മനസ്സിൽ വ്യതിചലിക്കാത്ത പ്രണയം എന്നിവ ഉണ്ടാകുമെന്നാണ് വിശ്വാസങ്ങളിൽ സൂചിപ്പിക്കുന്നത്.   

4 /5

അത് നഷ്ടപ്പെടുത്തരുതെന്ന് സാമന്ത പറയുന്നതിലൂടെ നാ​ഗ ചൈതന്യ ഇതെല്ലാം നഷ്ടപ്പെടുത്തിയിരിക്കുകയാണെന്നാണ് ആരാധകർ പറയുന്നത്. സമാന്തയുടെ ഈ ഉയർച്ചയ്ക്കും നിലനിൽപ്പിനും കാരണം അവരുടെ രാശിയുടെ സവിശേഷതയാണെന്നും പറയുന്നു.   

5 /5

ഏപ്രിൽ 28 നായിരുന്നു സാമന്തയടെ ജന്മ​ദിനം. പിറന്നാൾ ആഘോഷിക്കുന്നതിനായി ഏഥൻസിലെത്തിയ സാമന്തയുടെ ചിത്രങ്ങളും ഫോട്ടോകളും എല്ലാം ഇൻസ്റ്റ​ഗ്രാമിൽ ശ്രദ്ധ നേടിയിരുന്നു. 2017ലായിരുന്നു നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. 2021 ഓടെ ഇരുവരും പിരിഞ്ഞു. 

You May Like

Sponsored by Taboola