ഉത്തരേന്ത്യയില്‍ സ്ത്രീകളുടെ വിശേഷപ്പെട്ട ആഘോഷമാണ് തീജ്. വിവാഹം കഴിയാത്ത യുവതികള്‍ നല്ല വരനെ കിട്ടാനും, വിവാഹിതരായവര്‍ സന്തുഷ്ട ജീവിതത്തിനും വേണ്ടിയാണ് വ്രതം അനുഷ്ടിക്കുന്നത്.
ശ്രാവണ മാസത്തിലെ ശുക്ലപക്ഷ തൃദീയ ദിവസം അതായത് നാഗ പഞ്ചമിക്ക് രണ്ടു ദിവസങ്ങള്‍ക്ക് മുമ്പായി വരുന്നതാണ് ഹരിയാലി തീജ്. ശിവ ഭഗവാന്റെയും പാര്‍വ്വതി ദേവിയുടെയും അനുഗ്രഹങ്ങള്‍ നേടാന്‍ വേണ്ടിയാണ് ഈ തീജ് ആഘോഷം.