മികച്ച ചലച്ചിത്രമായി ഗ്രീന്‍ ബുക്ക് തിരഞ്ഞെടുക്കപ്പെട്ടു.
91ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ക്ക് ലോസ് ആഞ്ജലീസ് ഡോൾബി തിയറ്ററിൽ പ്രഖ്യാപിച്ചു. മികച്ച ചിത്രം, നടന്‍, നടി തുടങ്ങി 24 വിഭാഗങ്ങളിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
റാമി മാലെക്, ഒവീലിയ കോള്‍മാന്‍ എന്നിവര്‍ യഥാക്രമം മികച്ച നടനും നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മെഹര്‍ഷല അലി മികച്ച സഹനടനായും റെജിന കി൦ഗ് മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ചലച്ചിത്രമായി ഗ്രീന്‍ ബുക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഗ്രാമീണ ഇന്ത്യയിലെ ആര്‍ത്തവ പ്രശ്നങ്ങള്‍ വരച്ചുകാട്ടിയ ''പിരീഡ്; എന്‍ഡ് ഓഫ് സെന്‍റന്‍സ്'' മികച്ച ഡോക്യുമെന്‍ററി ഷോര്‍ട്ട് സബ്ജക്ട് വിഭാഗത്തില്‍ പുരസ്കാരം സ്വന്തമാക്കി.
അല്‍ഫോണ്‍സോ ക്യുറോണ്‍ മികച്ച സംവിധായകന്‍, ഛായാഗ്രാഹകന്‍, മികച്ച അന്യാഭാഷാ ചിത്ര൦ എന്നിങ്ങനെ മൂന്നു അവാര്‍ഡുകള്‍ സ്വന്തമാക്കി.