Post Office senior citizen saving scheme: പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺസ് സേവിംഗ് സ്കീം; വലിയ ലാഭത്തിൽ പണം നിക്ഷേപിക്കാം

ഉയർന്ന പലിശനിരക്കിൽ പണം നിക്ഷേപിക്കാൻ തപാൽ വകുപ്പ് ഉപഭോക്താക്കൾക്ക് ചില നല്ല സ്കീമുകൾ ഒരുക്കിയിട്ടുണ്ട്. അതുപോലെ, മുതിർന്ന പൗരന്മാർക്കായി 'പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം (എസ്‌സിഎസ്എസ്) എന്ന പേരിലും ഒരു സ്കീം നടത്തുന്നുണ്ട്.

  • Aug 20, 2022, 14:01 PM IST
1 /5

പോസ്റ്റ് ഓഫീസ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീം സേവിംഗ് ഡെപ്പോസിറ്റുകളിൽ നിങ്ങൾക്ക് 7.4 ശതമാനം ഉയർന്ന പലിശ ലഭിക്കും. സുരക്ഷിതമായി പണം നിക്ഷേപിക്കാൻ മാത്രമല്ല നല്ല ലാഭം ഉറപ്പാക്കാനും ഈ പദ്ധതി സഹായിക്കുന്നു.

2 /5

സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീമിന്റെ കാലാവധി അഞ്ച് വർഷമാണ്. എങ്കിലും, പോസ്റ്റ് ഓഫീസിൽ ഓഫ്‌ലൈനായി അപേക്ഷിച്ച് നിങ്ങൾക്ക് എസ്‌സിഎസ്എസ് മെച്യൂരിറ്റി കാലയളവ് മൂന്ന് വർഷം വരെ ദീർഘിപ്പിക്കാം. വ്യക്തിഗതമായോ ഭാര്യ/ഭർത്താവിനോടൊപ്പമോ ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യവും ഈ സ്കീം നൽകുന്നു. എന്നാൽ മൊത്തം നിക്ഷേപം 15 ലക്ഷം എന്ന പരിധി ലംഘിക്കരുത്. മാത്രമല്ല, അക്കൗണ്ട് തുറക്കുമ്പോഴോ ക്ലോസ് ചെയ്യുമ്പോഴോ നോമിനേഷൻ സൗകര്യവും ഉണ്ട്.

3 /5

ഈ സ്കീമിൽ അക്കൗണ്ട് തുറക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ തുക 1000 രൂപയാണ്. നിങ്ങൾക്ക് അക്കൗണ്ടിൽ ഇടാവുന്ന പരമാവധി തുക 15 ലക്ഷം ആണ്. മാത്രമല്ല, തുക ഒരു ലക്ഷത്തിൽ താഴെയാണെങ്കിൽ പണം നൽകി അക്കൗണ്ട് തുറക്കാം. എന്നാൽ ഒരു ലക്ഷത്തിന് മുകളിലുള്ള തുകയാണ് നിക്ഷേപിക്കുന്നതെങ്കിൽ ചെക്ക് ആയി നൽകണം.

4 /5

ഈ അക്കൗണ്ടിൽ 10000 രൂപയിൽ കൂടുതൽ പലിശ ലഭിക്കുന്നുണ്ടെങ്കിൽ ടിഡിഎസ് വെട്ടിക്കുറയ്ക്കും. എങ്കിലും, ഈ സ്കീമിൽ ഇൻകം ടാക്സ് ആക്ട് 80C പ്രകാരം ചില ഇളവുകൾ ലഭിക്കും. 7.4 ശതമാനം പലിശ നിരക്കിന്റെ അടിസ്ഥാനത്തിൽ എസ്‌സിഎസ്എസ് സ്കീമിൽ ഒറ്റതവണയായി 10 ലക്ഷം രൂപ ഇടുകയാണെങ്കിൽ, അഞ്ച് വർഷത്തെ മെച്യൂരിറ്റിക്ക് ശേഷം നിങ്ങൾക്ക് ഏകദേശം 14,29,000 രൂപ ലഭിക്കും. അതായത്, പലിശയായി 4,29,000 രൂപ ലഭിക്കും.

5 /5

60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കാണ് സീനിയർ സിറ്റിസൺ സേവിംഗ് സ്കീമിന് (എസ്‌സിഎസ്എസ്) കീഴിൽ അക്കൗണ്ട് തുറക്കാൻ സാധിക്കുക. വോളണ്ടറി സർവീസ് റിട്ടയർമെന്റ് (വിആർഎസ്) എടുത്തവർക്കും പദ്ധതിയുടെ കീഴിൽ അക്കൗണ്ട് തുറക്കാം.

You May Like

Sponsored by Taboola