രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ നാശം വിതച്ച് കനത്ത മഴ തുടരുന്നു. ശനിയാഴ്ച പുലർച്ചെ ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിൽ മേഘവിസ്ഫോടനം ഉണ്ടായതിനെ തുടർന്നാണ് കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായത്. ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീട് തകർന്ന് മൂന്ന് പേരെ കാണാതായി.
ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിലെ റായ്പൂർ ബ്ലോക്കിലെ സർഖേത് ഗ്രാമത്തിൽ ശനിയാഴ്ച പുലർച്ചെ 2.45 ന് മേഘവിസ്ഫോടനം ഉണ്ടായതായാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ഗ്രാമത്തിൽ നിന്ന് എല്ലാവരെയും രക്ഷപ്പെടുത്തി ദുരിതാശ്വാസ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചതായി എസ്ഡിആർഎഫ് അറിയിച്ചു. (ഫോട്ടോ: എഎൻഐ)
മണ്ണിടിച്ചിലിനെ തുടർന്ന് ഹിമാചൽ പ്രദേശിലെ സോളൻ ജില്ലയിലെ കാണ്ഡഘട്ടിൽ ദേശീയപാത അഞ്ച് അടച്ചു. (ഫോട്ടോ: എഎൻഐ)
ഹിമാചലിലെ ധർമശാലയിലും വെള്ളിയാഴ്ച മണ്ണിടിച്ചിലുണ്ടായി. (ഫോട്ടോ: എഎൻഐ)
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ ഡെറാഡൂണിലെ തപ്കേശ്വർ മഹാദേവ് ക്ഷേത്രത്തിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങളാണുള്ളത്. നദിക്ക് കുറുകെയുള്ള ഒരു പാലം പൂർണ്ണമായും നശിച്ചതായി ക്ഷേത്രത്തിലെ പൂജാരി ദിഗംബർ ഭരത് ഗിരി പറഞ്ഞു. (ഫോട്ടോ: എഎൻഐ)
ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ കത്ര ടൗണിലെ മാതാ വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായി. തുടർന്ന് തീർഥാടകരെ പ്രവേശിപ്പിക്കുന്നത് നിർത്തിവച്ചിരുന്നു. പിന്നീട് മാതാ വൈഷ്ണോദേവി ക്ഷേത്രത്തിലേക്ക് തീർഥാടകരെ പ്രവേശിപ്പിച്ച് തുടങ്ങി. (ഫോട്ടോ: എഎൻഐ)