Priya Prakash Varrier: ചുവപ്പ് സാരിയിൽ കിടു ലുക്കിൽ പ്രിയ വാര്യർ, ചിത്രങ്ങൾ കാണാം

അഭിനയിച്ച സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ഒരു താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ സിനിമയായ ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യരെ മലയാളികൾക്ക് സുപരിചിതരാകുന്നത്.

അഭിനയിച്ച സിനിമ റിലീസ് ആകുന്നതിന് മുമ്പ് തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയ ഒരു താരമാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലുവിന്റെ സിനിമയായ ‘ഒരു അടാർ ലവ്’ എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യരെ മലയാളികൾക്ക് സുപരിചിതരാകുന്നത്.

1 /8

പാട്ട് യൂട്യൂബിൽ ഇറങ്ങിയപ്പോഴാണ് മലയാളികൾ പോലും പ്രിയയെ കുറിച്ച് അറിയുന്നത്. ആ പാട്ടിലെ കണ്ണിറുക്കി കാണിക്കുന്ന സീൻ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വൈറലായി.  കേരളത്തിന് പുറത്ത് ഇന്ത്യ ഒട്ടാകെ അത് ശ്രദ്ധനേടി. അങ്ങനെ ‘ദി വിങ്ക് ഗേൾ’ എന്ന പേരിൽ പ്രിയ വാര്യർ അറിയപ്പെടാൻ തുടങ്ങി. 

2 /8

സിനിമ ഇറങ്ങിയപ്പോൾ വലിയ രീതിയിൽ പരാജയപ്പെട്ടിരുന്നെങ്കിലും പ്രിയ വാര്യർക്ക് ആ സിനിമ കൊണ്ട് ഗുണങ്ങൾ മാത്രമേ ഉണ്ടായിട്ടുള്ളൂ. ഒന്നിന് പിറകെ ഒന്നായി സിനിമകൾ ലഭിച്ചു.

3 /8

കേരളം വിട്ട് അന്യഭാഷകളിൽ എന്തിന് ബോളിവുഡിൽ നിന്ന് വരെ അവസരങ്ങൾ പ്രിയയെ തേടിയെത്തി. 

4 /8

ഇന്ന് പ്രിയ വാര്യർ പാൻ ഇന്ത്യ ലെവലിൽ അറിയപ്പെടുന്ന ഒരു നായികയാണ്. തെലുങ്കിലും കന്നടയിലും ഹിന്ദിയിലും സിനിമകൾ ചെയ്തു. 

5 /8

മലയാളത്തിലും പുതിയ സിനിമകൾ പ്രിയയെ തേടി വരുന്നുണ്ട്. ഹിന്ദിയിൽ യാരിയാൻ 2, 3 മങ്കീസ് എന്നീ ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞു.

6 /8

ഇപ്പോഴിതാ ചുവപ്പ് സാരിയിൽ അതിസുന്ദരിയായി തിളങ്ങിയ പ്രിയയുടെ ദീപാവലി സ്പെഷ്യൽ ഷൂട്ടിലെ ചിത്രങ്ങളാണ് വൈറലാവുന്നത്. 

7 /8

തലയിൽ മുല്ലപ്പൂവ് ചൂടി നാടൻ ലുക്കിലുള്ള പ്രിയയുടെ ഫോട്ടോസ് എടുത്തിരിക്കുന്നത് വിശാൽ ഡേയയാണ്.

8 /8

 ഗീതിക കാണുമില്ലിയുടെ ഡിസൈനിലുള്ള സാരിയിൽ പ്രിയയ്ക്ക് ഷൂട്ടിൽ സ്റ്റൈലിംഗ് ചെയ്തത് മനോജിന ഗോളപുടിയാണ്. സുജയ ശ്രീവാസ്തവയാണ് മേക്കപ്പ് ചെയ്തത്.

You May Like

Sponsored by Taboola