Priya Prakash Varrier: കിടിലം ലുക്കിൽ നടി പ്രിയ വാര്യർ, ചിത്രങ്ങൾ വൈറലാകുന്നു

ഒമർ ലുലുവിന്റെ മൂന്നാമത്തെ ചിത്രമായ 'ഒരു അടാർ ലവി'ലൂടെ മലയാളികൾക്ക് സുപരിചിതമായ മുഖമാണ് പ്രിയ വാര്യർ. മലയാളികൾക്ക് മാത്രമല്ല ആ സിനിമയിലെ പാട്ട് ഇറങ്ങിയതോടെ ലോകമെമ്പാടും പ്രിയ വാര്യരുടെ കണ്ണിറുക്കൽ വൈറലാവുകയും ‘നാഷണൽ ക്രഷ്’ എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. 

 

1 /6

ഒരു പുതുമുഖ നടിക്ക് മലയാളത്തിൽ ലഭിക്കുന്നതിൽ വച്ച് ഏറ്റവും കൂടുതൽ ആരാധകരെയാണ് മണിക്കൂറുകൾ കൊണ്ട് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പ്രിയ എത്തിച്ചത്.   

2 /6

സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ പാട്ടിലെ ആ രംഗത്തോടെ പ്രിയയ്ക്ക് മറ്റു ഭാഷകളിൽ നിന്ന് വരെ അവസരങ്ങൾ തേടിയെത്തി. സിനിമ പക്ഷേ തീർത്തും പരാജയപ്പെട്ടിരുന്നു. സിനിമ ഇറങ്ങിയ ശേഷം അതുകൊണ്ട് തന്നെ പ്രിയക്ക് ഒരുപാട് ട്രോളുകൾ നേരിടേണ്ടി വന്നു

3 /6

പക്ഷേ അതൊന്നും താരത്തിനെ തളർത്താൻ കഴിയുന്നത് അല്ലായിരുന്നു. ആ സിനിമയ്ക്ക് ശേഷം മലയാളത്തിൽ നിന്ന് പ്രിയ പോയത് തെലുങ്കിലാണ്. തെലുങ്കിൽ രണ്ട് സിനിമ ഇതുവരെ പ്രിയ അഭിനയിച്ചു.   

4 /6

ഒരു കന്നഡ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ നടക്കുകയാണ്. അതുപോലെ ആദ്യ ബോളിവുഡ് ചിത്രത്തിന്റെയും പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുന്നുണ്ട്

5 /6

പ്രിയയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകർ ഉള്ളതുകൊണ്ട് തന്നെ ധാരാളം ഫോട്ടോഷൂട്ടുകൾ ചെയ്യാറുണ്ട്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ടിൽ കിടിലം ഹോട്ട് ലുക്കിലാണ് പ്രിയ എത്തിയിരിക്കുന്നത്. 

6 /6

അസാനിയ നസ്രിന്റെ സ്റ്റൈലിങ്ങിൽ സരിൻ രാംദാസാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഉണ്ണി പി എസാണ് മേക്കപ്പ് ചെയ്തത്. ബോളിവുഡ് നടികളെ വെല്ലുന്ന ലുക്കിലാണ് പ്രിയയുടെ ഫോട്ടോഷൂട്ട്.

You May Like

Sponsored by Taboola