Pushpa 2 Collection Record: 'പുഷ്പ'യ്ക്ക് മുന്നില്‍ ഇനി രണ്ട് സിനിമകള്‍ മാത്രം... മറികടക്കാന്‍ കോടികള്‍ മാത്രം! സൗത്തിന്റെ പവ്വര്‍

1 /6

അല്ലു അര്‍ജുനും ഫഹദ് ഫാസിലും പ്രധാന കഥാപാത്രങ്ങളായി എത്തിയ പുഷ്പ-2, ദി റൂള്‍ ബോക്‌സ് ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത് കുതിക്കുകയാണ്. കേരളത്തില്‍ ചിത്രത്തിന് വലിയ അഭിപ്രായം നേടാന്‍ ആയില്ലെങ്കിലും വേള്‍ഡ് വൈഡ് കളക്ഷനില്‍ മുന്നോട്ട് തന്നെയാണ്.

2 /6

പുഷ്പ-2 വിന്റെ ആഗോള കളക്ഷന്‍ 1,500 കോടിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. 11 ദിവസം കൊണ്ട് പുഷ്പ നേടിയത് 1,409 കോടി രൂപയാണ് എന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ആയിരത്തി അഞ്ഞൂറ് കോടി കടക്കാന്‍ ഇനി അധിക ദിവസം വേണ്ടി വരില്ലെന്നും പറയുന്നു.

3 /6

രണ്ടേ രണ്ട് സിനിമകള്‍ മാത്രമാണ് ആഗോള കളക്ഷന്റെ കാര്യത്തില്‍ പുഷ്പ-2 വിന് മുന്നില്‍ ഉള്ളത്. ആമിര്‍ ഖാന്‍ നായകനായ ദംഗലും പിന്നെ പ്രഭാസിന്റെ ബാബുബലി-2 വും. 

4 /6

ഇന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിയത് ആമിര്‍ ഖാന്റെ ദംഗല്‍ ആണ്. 1914 മുതല്‍ 2,500 കോടി രൂപ വരെയാണ് കളക്ഷന്‍ എന്നാണ് വിക്കിപീഡിയയില്‍ നിന്നുള്ള വിവരം. 2016 ല്‍ ആയിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്.

5 /6

എസ്എസ് രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായി അഭിനയിച്ച ബാഹുബലി-2 ആണ് രണ്ടാം സ്ഥാനത്ത്. 1,747 മുതല്‍ 2,500 കോടി രൂപ വരെയാണ് ഇതിന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍. 2017 ല്‍ ആയിരുന്നു ഈ ചിത്രം പുറത്തിറങ്ങിയത്.

6 /6

കളക്ഷന്റെ കാര്യത്തില്‍ ഇപ്പോള്‍ തന്നെ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ രണ്ടെണ്ണം തെലുങ്ക് സിനിമകളാണ്- ബാഹുബലി-2 ഉം പുഷ്പ-2 ഉം. നാലാം സ്ഥാനത്തുള്ളത് മറ്റൊരു തെലുങ്ക് സിനിമയായ ആര്‍ആര്‍ആര്‍. അഞ്ചാം സ്ഥാനത്ത് കന്നഡ സിനിമയായ കെജിഎഫ് ചാപ്റ്റര്‍ 2 ഉം. ഏഴാം സ്ഥാനത്ത് മറ്റൊരു തെലുങ്ക് സിനിമയായ കല്‍ക്കിയും. ആദ്യ പത്ത് സിനിമകള്‍ എടുത്താല്‍ അതില്‍ അഞ്ചും ദക്ഷിണേന്ത്യയില്‍ നിന്നുള്ള സിനിമകളാണ്. 

You May Like

Sponsored by Taboola