Rahu Transit 2023: രാഹു സംക്രമണം, ഒക്‌ടോബർ 30 മുതൽ ഈ രാശിക്കാരുടെ ഭാഗ്യ നക്ഷത്രങ്ങൾ തിളങ്ങും!!

Rahu Transit 2023: നവഗ്രഹങ്ങളില്‍ ഒന്നാണെങ്കിലും രാഹുവിനെ അഹിതകാരി ആയാണ് ജ്യോതിഷികള്‍ കാണുന്നത്.  ജാതകത്തില്‍ രാഹുദോഷം ഉള്ളവരും രാഹുവിന്‍റെ ആധിപത്യമുള്ള നക്ഷത്രങ്ങളില്‍ പിറന്നവരും രാഹുപ്രീതിയ്ക്കായിട്ടുള്ള വഴിപാടുകള്‍ ചെയ്യേണ്ടതാണ്.  

അസുരവംശത്തിൽ പിറന്ന ഭീകരന്മാരായ രണ്ടു ഗ്രഹങ്ങളാണ് രാഹുവും കേതുവും. ഈ ഗ്രഹങ്ങള്‍ നവ ഗ്രഹങ്ങളിലെ ക്രൂര ഗ്രഹങ്ങളായി അറിയപ്പെടുന്നു. ജ്യോതിഷത്തിൽ, രാഹുവിനെ അവ്യക്തവും പാപവും അശുഭകരവുമായ ഗ്രഹമായി കണക്കാക്കുന്നു. രാഹു എപ്പോഴും പ്രതികൂല ഫലങ്ങൾ നൽകുമെന്ന് ഒരു വിശ്വാസമുണ്ട്. എന്നിരുന്നാലും, അത് അങ്ങനെയല്ല. ആരുടെ ജാതകത്തിൽ രാഹു ഒരു ശുഭസ്ഥാനത്ത് നിൽക്കുന്നുവോ ആ വ്യക്തി ജിവിതത്തില്‍ ഒരുപാട് നേട്ടങ്ങൾ നേടാൻ കൈവരിയ്ക്കും. ആ ആളുകള്‍ ജീവിതത്തില്‍ വളരെ ഉയരങ്ങള്‍ കൈയടക്കുന്നു. 

1 /6

ഒക്ടോബർ 30ന് രാഹു കുംഭ രാശിയില്‍ നിന്ന് മീനം രാശിയിൽ പ്രവേശിക്കും. ഈ സംക്രമണം 3 രാശികൾക്ക് അടിപൊളി ഫലങ്ങള്‍ നല്‍കും. അതായത് രാഹു സംക്രമണം ഈ രാശിക്കാര്‍ക്ക് മികച്ച ശുഭ ഫലങ്ങൾ നല്‍കും. രാഹു സംക്രമണം ഏതൊക്കെ രാശിക്കാര്‍ക്കാണ്  ശുഭമായി ഭവിക്കുന്നത് എന്ന്  നോക്കാം 

2 /6

തുലാം രാശി (Libra Zodiac Sign)  തുലാം രാശിക്കാർക്ക് രാഹുവിന്‍റെ സംക്രമണം ശുഭകരമായിരിക്കും. നിയമപരമായ കാര്യങ്ങളിൽ ഈ രാശിക്കാര്‍ക്ക് വിജയം ലഭിക്കും, കൂടാതെ പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റമോ സ്ഥലംമാറ്റമോ ഉണ്ടാകാം. അത് ഭാവിയിൽ ഏറെ ഗുണം ചെയ്യും.

3 /6

മീനം രാശി (Pisces Zodiac Sign)   മീനം രാശിക്കാർക്ക് രാഹുവിന്‍റെ സംക്രമണം വളരെ അനുകൂലമായിരിക്കും. ഈ കാലയളവിൽ ഈ രാശിക്കാര്‍ക്ക് എവിടെ നിന്നെങ്കിലും പെട്ടെന്ന് ധനപ്രാപ്തി ഉണ്ടാകും. ഈ സമയം കരിയറിന് വളരെ നല്ലതായിരിക്കും.

4 /6

കർക്കിടകം രാശി (Cancer Zodiac Sign)    കർക്കിടകം രാശിക്കാർക്ക് രാഹുവിന്‍റെ സംക്രമണം കാര്യമായ നേട്ടങ്ങൾ നല്‍കും. ഈ കാലയളവിൽ വിദേശയാത്രയ്ക്ക് അവസരമുണ്ടാകുകയും വരുമാന സ്രോതസ്സുകൾ വർദ്ധിക്കുകയും ചെയ്യും. നിക്ഷേപത്തിന് ഇത് മികച്ച സമയമായിരിക്കും. വ്യവസായികൾക്കും സുവർണകാലം ആരംഭിക്കും. 

5 /6

കന്നി രാശി  (Leo Zodiac Sign)   കന്നി രാശിക്കാർക്ക് രാഹു സംക്രമണം വളരെ ശുഭകരമായ ഫലങ്ങൾ നൽകും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതകൾ ഉണ്ടാകും, അതുമൂലം സാമ്പത്തിക സ്ഥിതി ശക്തിപ്പെടും. ഈ സമയം ഈ രാശിക്കാർക്ക് വളരെ അനുകൂലമായിരിക്കും, അതിനാൽ എല്ലാ ജോലികളും ശുഭമായി പൂർത്തിയാകും.

6 /6

വൃശ്ചികം  രാശി (Scorpio Zodiac Sign)   വൃശ്ചികം  രാശിക്കാർക്ക് രാഹുവിന്‍റെ ഈ സംക്രമണം വളരെ മികച്ചതായിരിക്കും. ഒക്ടോബർ അവസാനം മുതൽ ഈ രാശിക്കാർക്ക് ഭാഗ്യം ഉദിച്ചു തുടങ്ങും. ഈ കാലയളവ് സാമ്പത്തികമായി വളരെ മികച്ചതായിരിയ്ക്കും. നിക്ഷേപം, സമ്പത്ത് തുടങ്ങിയവ വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയമായിരിക്കും.  

You May Like

Sponsored by Taboola