യുപി, ഹരിയാന, പഞ്ചാബ്, ബിഹാര്‍, കൂടാതെ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും സമരം ശക്തമായിരുന്നു.
ലഖിംപൂര്‍ കേസിൽ (Lakhimpur Case) കേന്ദ്രമന്ത്രി അജയ് മിശ്ര (Ajay Mishra) യുടെ രാജി വെയ്ക്കണമെന്നും കേന്ദ്രമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച (Samyukt Kisan Morcha) രാജ്യവ്യാപകമായി ട്രെയിന്‍ തടഞ്ഞു. യുപി, ഹരിയാന, പഞ്ചാബ്, ബിഹാര്‍, കൂടാതെ മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിലും സമരം ശക്തമായിരുന്നു. കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം തുടരുന്ന കര്‍ഷക സംയുക്ത സംഘടനയായ എസ് കെ എം, ലഖിംപൂര്‍ ഖേരി കേസില്‍ നീതി ഉറപ്പാക്കും വരെ പ്രതിഷേധം ശക്തമാക്കുമെന്ന് അറിയിച്ചു. കര്‍ഷകരുടെ റെയില്‍ റോക്കോ പ്രതിഷേധം (Rail Roko Agitation) വൈകുന്നേരം 4 മണി വരെ തുടർന്നു.