തോരാ മഴയിൽ സംസ്ഥാനത്തെ മിക്ക നഗരങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെട്ടിരിക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് പെയ്ത കനത്ത മഴയിൽ തമ്പാനൂർ, അട്ടക്കുളങ്ങര, ചാക്ക തുടങ്ങിയ പ്രധാന മേഖലകളിൽ വെള്ളം കയറി.
Kerala rain pictures: റോഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതും നഗരത്തിലെ ഓടകളെല്ലാം അടയുകയും ചെയ്തതോടെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. തിരുവനന്തപുരത്തെ മഴക്കെടുതിയുടെ ചിത്രങ്ങൾ കാണാം.
പുതിയ കാലാവസ്ഥ അറിയിപ്പ് പ്രകാരം 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
മഴക്കെടുതിയെ തുടർന്ന് തിരുവനന്തപുരത്ത് ഫയർഫോഴ്സ് കൺട്രോൾ റൂം തുറന്നു
0471 - 2333101 എന്ന നമ്പറിൽ ഫയർഫോഴ്സ് സേവനത്തിനായി വിളിക്കാവുന്നതാണ്
പല പ്രദേശങ്ങളും വെള്ളക്കെട്ടിലായതോടെ പരിഹാര നടപടികളുമായി കോര്പ്പറേഷന് രംഗത്തെത്തിയിട്ടുണ്ട്.
ഓപ്പറേഷന് അനന്തയുടെ ഭാഗമായി ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തികള്‍ക്ക് കഴിഞ്ഞ ദിവസം തുടക്കമായി.
പ്രധാന റോഡുകളിൽ വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാൽ നഗരത്തിൽ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്.
കനത്ത മഴയെ തുടർന്ന് പൊന്മുടിയിലേക്കുള്ള വിനോദസഞ്ചാര യാത്രയ്ക്ക് കഴിഞ്ഞ ദിവസം വിലക്ക് ഏർപ്പെടുത്തിയിരുന്നു.
തിരുവനന്തപുരം ജില്ലയിൽ ക്വാറി - ഖനന പ്രവർത്തനങ്ങൾ നിരോധിച്ചിട്ടുണ്ട്.
മഴയുടെ പശ്ചാത്തലത്തിൽ കേരളത്തിന്റെ എല്ലാ കളക്ട്രേറ്റുകളിലും താലൂക്ക് ഓഫീസുകളിലും എമർജൻസി ഓപ്പറേഷൻ സെന്റർ തുടങ്ങിയെന്ന് മന്ത്രി കെ രാജൻ അറിയിച്ചു.
ചെളിയിലും വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണമെന്ന് ആരോഗ്യമന്ത്രി നിർദ്ദേശം നൽകി.