പുഷ്പ സിനിമയിലൂടെ തെന്നിന്ത്യന്‍ താരം രശ്മിക മന്ദാന ബോളിവുഡിനും പ്രിയങ്കരിയായി മാറിയിരിയ്ക്കുകയാണ്. തെന്നിന്ത്യൻ താരസുന്ദരിയായ രശ്മിക പുഷ്പ സിനിമയിലൂടെ ഇന്ത്യയൊട്ടുക്ക് ആരാധകരെ നേടിയിരുന്നു.
രശ്മിക മന്ദാന ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കുകയാണ്. 'ഗുഡ്‌ബൈ' എന്ന ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന ബോളിവുഡിൽ എത്തുന്നത്.
അമിതാഭ് ബച്ചൻ, രശ്മിക മന്ദാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ഗുഡ്‌ബൈ' എന്ന ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആണ്.
ഗുഡ്‌ബൈയുടെ പ്രമോഷനുകൾക്കായി രശ്മിക മന്ദാന ഏറ്റവും മികച്ച ഫാഷനബിൾ ആയി കാണപ്പെടാൻ ശ്രദ്ധിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ചിത്രങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
ഗുഡ്‌ബൈ പ്രമോഷനുകൾക്കായി രശ്മിക മന്ദാന തിരഞ്ഞെടുത്തത് ഷർട്ട് പോലുള്ള വെളുത്ത ബോഡികോൺ ഗൗണാണ്.
ഈ മോഡേണ്‍ വെസ്റ്റേണ്‍ ഡ്രസില്‍ രശ്മിക മന്ദാന വളരെ സുന്ദരിയായി കാണപ്പെട്ടു.