Saffron Benefits: മാനസികാരോ​ഗ്യത്തിനും കുങ്കുമപ്പൂവ് മികച്ചത്; അറിയാം കുങ്കുമപ്പൂവിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

Saffron Benefits For Mental Health: കുങ്കുമപ്പൂവ് ലോകത്തിലെ ഏറ്റവും ചെലവേറിയ സുഗന്ധവ്യഞ്ജനങ്ങളിൽ ഒന്നാണ്. വളരെയധികം അധ്വാനം ആവശ്യമുള്ള വിളവെടുപ്പ് രീതി കുങ്കുമപ്പൂവിനെ വളരെ വിലയുള്ള ഒന്നാക്കി മാറ്റുന്നു.

  • Jun 14, 2023, 17:43 PM IST

കുങ്കുമപ്പൂവ് നിരവധി ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളതാണ്. കുങ്കുമപ്പൂവ് മാനസിക ആരോ​ഗ്യത്തിന് എങ്ങനെയെല്ലാമാണ് സഹായിക്കുന്നതെന്ന് നോക്കാം.

1 /5

ആന്റി ഓക്സിഡന്റ്- കുങ്കുമപ്പൂവ് ആന്റി ഓക്സിഡന്റ് ​ഗുണങ്ങൾ നിറഞ്ഞതാണ്. ഇതിൽ കോശങ്ങളെയും ശരീരത്തെയും ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുന്ന സസ്യ സംയുക്തങ്ങൾ ഉണ്ട്.

2 /5

ആന്റി ഡിപ്രസന്റ്- കുങ്കുമപ്പൂവിൽ മാനസികാരോഗ്യത്തിന് ​ഗുണം ചെയ്യുന്ന സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. മാനസികാവസ്ഥ ഉയർത്തുന്നതിനും ആന്റി ഡിപ്രസന്റായി പ്രവർത്തിക്കുന്നതിനും ഇത് അനുയോജ്യമാണെന്ന് കണക്കാക്കപ്പെടുന്നു.

3 /5

രോഗപ്രതിരോധ ശേഷി- ആരോ​ഗ്യകരമായ രോ​ഗപ്രതിരോധശേഷി നിലനിർത്താൻ നിങ്ങളെ സഹായിക്കുന്ന റൈബോഫ്ലേവിൻ, വിറ്റാമിൻ ബി എന്നിവയുടെ ഏറ്റവും സമ്പന്നമായ ഉറവിടങ്ങളിലൊന്നാണ് കുങ്കുമപ്പൂവ്.

4 /5

പ്രീ മെനസ്ട്രൽ സിൻഡ്രം- ഉത്കണ്ഠ, സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് കുറയ്ക്കൽ തുടങ്ങിയ പിഎംഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ കുങ്കുമപ്പൂവ് സഹായിക്കുന്നു.

5 /5

ഓർമ്മശക്തി- കുങ്കുമപ്പൂവിൽ ക്രോസിൻ, ക്രോസെറ്റിൻ എന്നീ രണ്ട് രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്, ഇത് പഠനത്തിനും മെമ്മറി പ്രവർത്തനത്തിനും സഹായിക്കുന്നു.

You May Like

Sponsored by Taboola