Sania Iyappan: ഓസ്ട്രേലിയയിൽ അടിച്ചുപൊളിച്ച് സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം

ക്വീൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനംകവർന്ന നടിയാണ് സാനിയ ഇയ്യപ്പൻ. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം സാനിയ മികച്ച രീതിയിലാണ് അവതരിപ്പിച്ചത്. 

Sania Iyappan in vacation: റിയാലിറ്റി ഷോകളിലൂടെ തുടക്കം കുറിച്ച സാനിയ വളരെ ചുരുങ്ങിയ കാലത്തിനുള്ളിലാണ് മലയാളികൾക്ക് പ്രിയപ്പെട്ട  നടിയായി മാറിയത്. നടിമാരുടെ ബാല്യകാലം അഭിനയിച്ചാണ് സാനിയ തൻ്റെ ആക്ടിംഗ് കരിയറിന് തുടക്കം കുറിച്ചത്. 

1 /7

റിയാലിറ്റി ഷോകളിലൂടെ കടന്നുവന്ന് മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് സാനിയ ഇയ്യപ്പൻ. സമൂഹ മാധ്യമങ്ങളിൽ സജീവമായ സാനിയ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അതിവേഗം വൈറലാകാറുണ്ട്. 

2 /7

നിലവിൽ ഓസ്ട്രേലിയയിൽ അവധി ആഘോഷിക്കുകയാണ് സാനിയ. ഇതിൻ്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സാനിയ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

3 /7

നായികമാരുടെ കുട്ടിക്കാലം അഭിനയിച്ചാണ് സാനിയ തുടങ്ങിയത്. ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെയും എന്ന്  നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെയും കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയാണ്.

4 /7

ക്വീൻ എന്ന ചിത്രമാണ് സാനിയയുടെ കരിയറിൽ വഴിത്തിരിവായത്. ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രത്തെ സാനിയ മികച്ച രീതിയിൽ അവതരിപ്പിച്ചിരുന്നു. 

5 /7

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫർ എന്ന ചിത്രത്തിലും സാനിയ ശ്രദ്ധേയമായ കഥാപാത്രത്തെ (ജാൻവി) അവതരിപ്പിച്ചിരുന്നു. 

6 /7

അഭിനേത്രി എന്നതിന് പുറമെ മികച്ച നർത്തകിയും സംരംഭകയുമെല്ലാമാണ് സാനിയ. പലപ്പോഴും സാനിയ സൈബർ ആക്രമണങ്ങൾക്കും ഇരയാകാറുണ്ട്. വസ്ത്രധാരണത്തിൻ്റെ പേരിൽ സോഷ്യൽ മീഡിയയിൽ സാനിയയ്ക്കെതിരെ വലിയ വിമർശനമാണ് ഉയരാറുള്ളത്. 

7 /7

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊന്നും തന്നെ ബാധിക്കില്ല എന്നാണ് സാനിയയുടെ നിലപാട്. വിമർശനങ്ങൾ ഉണ്ടാകാറുണ്ടെങ്കിലും സാനിയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ടുകൾക്ക് ആരാധകരും ഏറെയാണ്. 

You May Like

Sponsored by Taboola